മസ്കറ്റ്: ഒമാനിൽ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് വിരമിക്കൽ പ്രായം നിർണയിച്ച് ധനകാര്യ മന്ത്രാലയം. 60 വയസിന് മുകളിൽ പ്രായമുള്ളവർ നിർബന്ധമായും വിരമിക്കണമെന്ന് നിർദേശിച്ച് മന്ത്രാലയം ഇന്നലെ സർക്കുലർ പുറത്തിറക്കി. യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ. അതേസമയം, രാജ്യത്ത് സ്വദേശിവത്കരണവും പിരിച്ചുവിടലും ശക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധിയെ നേരിടുന്നതിനുള്ള പുതിയൊരു കാൽവയ്പ്പാണിതെന്ന് സൗദി ധനകാര്യ സാമ്പത്തിക ആസൂത്രണ മന്ത്രി മുഹമ്മദ് ജദ്ആൻ പറഞ്ഞു. സൗദിയിൽ കഴിഞ്ഞിവസംമുതൽ ആരാധാനാലയങ്ങൾ തുറക്കുകയും ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഖത്തറിൽ കുട്ടികൾക്ക് കൊവിഡ്
ദോഹ: ഖത്തറിലെ കൊവിഡ് രോഗികളിൽ മൂന്നു മുതൽ നാലു ശതമാനം വരെ 14 വയസിന് താഴെയുള്ള കുട്ടികളാണെന്ന് റിപ്പോർട്ട്. ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെന്റർ ആക്ടിംഗ് ചെയർമാൻ ഡോ. മുഹമ്മദ് അൽ അംരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരിക്കുമ്പോഴാണ് ഗൾഫിൽനിന്ന് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
ഗൾഫ് കൊവിഡ് മീറ്റർ
(രോഗബാധിതർ - മരണം)
സൗദി അറേബ്യ : 87,142 - 525
ഖത്തർ:58,433 - 40
ഒമാൻ: 12,799 - 59
ബഹ്റൈൻ:11,871 - 19
യുഎഇ: 35,788 - 269
കുവൈറ്റ്: 28,649 - 226