നവീനൊപ്പം ജൂൺ മാസത്തെ സ്വീകരിച്ച് ഭാവന. മഴക്കാലം ആരംഭിക്കുന്ന ജൂൺ തന്റെ ഇഷ്ട മാസമാണെന്നാണ് താരം പറയുന്നത്. ജൂൺ ആറിനാണ് ഭാവനയുടെ ജന്മദിനം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മഴയോടും ജൂണിനോടും നവീനോടുമുള്ള പ്രണയം പങ്കുവെച്ചത്. നവീനൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 'ഹലോ ജൂൺ, ഞങ്ങളുടെ പ്രിയപ്പെട്ട മാസമാണ് ഇതെന്നും നവീൻ എന്നും എന്റേതു മാത്രമാണെന്നും എന്റെ ജീവിതത്തെ ഞാനിഷ്ടപ്പെടുന്നുവെന്നും" ഭാവന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.കന്നടയിൽ നവീൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയാകാനുള്ള ഒരുക്കത്തിലാണ് ഭാവനയെന്നും കേൾക്കുന്നു.