വിക്ടേഴ്സ് ചാനലിലൂടെ കഴിഞ്ഞ ദിവസം സ്കൂളുകളിൽ അദ്ധ്യയന വർഷം ആരംഭിച്ചപ്പോൾ ഏറെ ചർച്ചയായത് തങ്കുപ്പൂച്ചയുടെ കഥ പറഞ്ഞ് ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്ളാസെടുത്ത കോഴിക്കോട് സ്വദേശി സായി ശ്വേതയാണ്. മുതുവടത്തൂർ വി.വി.എൽ.പി സ്കൂളിലെ അദ്ധ്യാപികയാണ് സായി .ആദ്യ ക്ളാസ് കഴിഞ്ഞതോടെ സമൂഹ മാദ്ധ്യമങ്ങളിൽ താരമായി മാറി സായി.ഇന്നലെ യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഫേസ് ബുക്കിൽ പോസ്റ്റിട്ടത് ഇങ്ങനെ -ഞാൻ അദ്ധ്യാപകൻ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. !! പല പല ക്ലാസുകളിൽ, ബിരുദാനന്തര ബിരുദ ക്ലാസുകളിൽ അടക്കം.. !! ഇന്നും ക്ലാസുകൾ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകർന്ന് പോയത് ഒരിക്കൽ ഒന്നാം ക്ലാസിൽ അവിചാരിതമായി അദ്ധ്യാപകനായി നിൽക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിറുത്തിയാലും തകർന്ന് പോകും ..!! കാരണം, Its a whole different ball game.. !! അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രൻ ആയിരുന്നു.. നിസ്സംശയം.