preg

ധാരാളം പച്ചക്കറികളും പഴവർഗങ്ങളും അടങ്ങിയ പോഷകാഹാരം ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കുക. ഗർഭകാലത്ത് അമ്മയുടെ ഭാരം പത്ത് കിലോയെങ്കിലും കൂടേണ്ടത് നിർബന്ധമാണ്. അയൺ അടങ്ങിയ ഭക്ഷണത്തിനൊപ്പം ഡോക്ടറുടെ നിർദ്ദേശപ്രകാരം അയൺ ഗുളികയും കഴിക്കണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 11​ 1 / 12 മില്ലിഗ്രാം എങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക.

മാനസിക പിരിമുറുക്കം പൂർണമായും ഒഴിവാക്കുക. മാസം തികയാതെ കുഞ്ഞുപിറക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് മാനസിക പിരിമുറുക്കം. സംഗീതം, ധ്യാനം, പ്രിയപ്പെട്ടവരുമായുള്ള ഒത്തചേരൽ എന്നിവയിലൂടെ മാനസികോല്ലാസം നേടുക.


മദ്യം, പുകയില എന്നിവ ഒഴിവാക്കുന്നതിന് പുറമെ പുകവലിക്കുന്നവരുടെ സാമീപ്യവും നിർബന്ധമായും ഒഴിവാക്കുക. ഇല്ലെങ്കിൽ ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിച്ചേക്കാം.


എല്ലാ മാസവും ചെക്കപ്പിന് പോകുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പ് ഉറപ്പാക്കുക. ഡോക്ടറുടെ നിർദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്. എക്സ് റേ പോലെ റേഡിയേഷൻ സാദ്ധ്യതയുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുക.