ന്യൂഡൽഹി:ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിനെതുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കനത്ത ജാഗ്രത പുലർത്താൻ സൈനികർക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ജമ്മു കാശ്മീരിൽ സുരക്ഷാഭടന്മാർക്ക് നേരെ ഭീകരാക്രമണങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്..ഇതിനെത്തുടർന്ന് ഡൽഹിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവൻ സി.ആർ.പി.എഫ് യൂണിറ്റുകളോടും ജാഗരൂകമാകാൻ അധികൃതർ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ വിവിധയിടങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കാനും നിർദ്ദേശമുണ്ട്.