most-sixes-in-one-one-day

ഏകദിനത്തിലെ റൺസ് സ്കോറിംഗിൽ സമീപ നാളുകളിൽ വലിയ കുതിച്ചുകയറ്റമാണ്. സിക്സുകൾ തുടർക്കഥകളായി. ഏകദിനത്തിലെ ഒരിന്നിംഗ്സിൽ ഏറ്രവും കൂടുതൽ സിക്സ് നേടിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം...

ഇയോൻ മോർഗൻ

ഇംഗ്ലണ്ട്

17 സിക്സ്

കഴിഞ്ഞ വർഷം നടന്ന ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനെതിരെയായിരുന്നു മോർഗന്റെ റെക്കാഡ് സിക്സ് മഴ.

രോഹിത് ശർമ്മ

ഇന്ത്യ

16

2013ൽ അസ്ട്രേലിയക്കെതിരെ ബംഗളുരുവിലാണ് 16 സിക്സ് നേടിയത്. രോഹിതിന്റെ ആദ്യ ഡബിൾ സെഞ്ച്വറി ഇന്നിംഗ്സായിരുന്നു ഇത്.158 പന്തിൽ 209 റൺസാണ് രോഹിത് നേടിയത്.

എ ബി ഡിവില്ലിയേഴ്സ്

ദക്ഷിണാഫ്രിക്ക

16

2015ൽ ജോഹന്നാസ്ബർഗിൽ വെസ്റ്രിൻഡീസിനെതിരേയാണ് 16 സിക്സുകൾ പറത്തിയത്.ഏകദിനത്തിലെ ഏറ്രവും വേഗമേറിയ സെഞ്ച്വറി (31 പന്തിൽ)​ സ്വന്തം പേരിൽ കുറിച്ച മത്സരത്തിൽ ഡിവില്ലിയേഴ്സ് 44 പന്തിൽ 149 റൺസ് നേടി.

ക്രിസ് ഗെയ്ൽ

വെസ്റ്രിൻഡീസ്

16

2015 ൽ സിംബാബ്‌വെയ്ക്കെതിരെ കാൻബറയിലാണ് വിൻഡീസ് സൂപ്പർ സ്റ്റാർ ക്രിസ് ഗെയ്ൽ 16 സിക്സ് അടിച്ചത്. 215 റൺസാണ് ആ ഇന്നിംഗ്സിൽ ഗെയ്ൽ നേടിയത്.

ഷേൻ വാട്സൺ

ആസ്ട്രേലിയ

15​

2011ൽ ധാക്കയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു വാട്ട്സണിന്റെ ഈ ഇന്നിംഗ്സ്. 96 പന്തിൽ 185 റൺസാണ് വാട്സൺ നേടിയത്.

കോറി ആൻഡേഴ്സൺ

ന്യൂസിലാൻഡ്

14

2014 ജനുവരിയിൽ വെസ്റ്റിൻഡീസിനെതിരെയാണ് ആൻഡേഴ്സൺ 14 സിക്സടിച്ചത്. 36 പന്തിൽ സെഞ്ച്വറി തികച്ച ആൻഡേഴ്സൺ 47 പന്തിൽ പുറത്താകാതെ നേടിയത് 131 റൺസാണ്.