
പരവൂർ: ഭാര്യയുമായുള്ള വഴക്ക് തടയാൻ ശ്രമിച്ച അമ്മായിഅമ്മയുടെ പല്ലിടിച്ച് കൊഴിച്ച മരുമകൻ അറസ്റ്റിൽ. തിരുവല്ല മുതുപാല മൂന്നുമുറി വീട്ടിൽ സുബിൻ ജോൺ മാത്യുവാണ് (30) പിടിയിലായത്. പൂതക്കുളം ഡോക്ടർമുക്ക് രേവതിയിൽ കസ്‌തൂർബാ പ്രസാദിന്റെ (70) പല്ലാണ് അടിച്ചുകൊഴിച്ചത്.

വർഷങ്ങളായി സുബിൻ ഭാര്യയുടെ പൂതക്കുളത്തെ വീട്ടിലാണ് താമസം. പ്രണയ വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ സുബിൻ ഭാര്യയുമായി പതിവുപോലെ വഴക്കിട്ടു. തടസം പിടിക്കാനെത്തിയ കസ്തൂർബയെ ഭിത്തിയോട് ചേർത്ത് നിറുത്തി പല്ലിടിച്ച് കൊഴിക്കുകയായിരുന്നു. കസ്തൂർബയുടെ മുൻവശത്തെ ആറ് പല്ലുകളും കൊഴിഞ്ഞു.
അമ്മായിഅമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജാരാക്കി റിമാൻഡ് ചെയ്തു. പരവൂർ എസ്.ഐ വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.