തിരുവനന്തപുരം : ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ബ്രസീലിയൻ ഴുത്തുകാരനാണ് പൗലോ കൊയ്ലോ. മലയാളത്തിലും പൗലോ കൊയ്‌ലോയ്ക്ക് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്കങ്ങൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. . ദ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകമാണ് മറ്റു ഭാഷകളിലെന്നപോലെ മലയാളത്തിലും അദ്ദേഹത്തെ ജനപ്രിയനാക്കിയത്. തുടര്‍ന്ന് വന്ന പുസ്തകങ്ങളും മികച്ച രീതിയില്‍ വായിക്കപ്പെട്ടു.
പൗലോ കൊയ്‌ലോയും മലയാളത്തോടും കേരളത്തോടുമുള്ള സ്നേഹം പല തവണ പങ്കുവച്ചിട്ടുണ്ട്. ഇത്തവണ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട തന്റെ നോവലുകളുടെ ബുക്ക് ഷെൽഫിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് പൗലോ കൊയ്‌ലോ തന്റെ സ്നേഹം അറിയിച്ചിരിക്കുന്നത്. ആരാധകർ അദ്ദേഹത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത് കഴിഞ്ഞു.കൊയ്‌ലോ അണ്ണാ നിങ്ങള് മുത്താണ് എന്നു തുടങ്ങി നിരവധി കമന്റുകൾ അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ ഇടംപിടിച്ചിട്ടുണ്ട്.
Malayalam pic.twitter.com/ZWsV6g1U8F
— Paulo Coelho (@paulocoelho) June 1, 2020
'ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല, ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല' എന്ന പൗലോ കൊയ്‌ലോയുടെ തന്നെ വരികള്‍ നേരത്തെ അദ്ദേഹം മലയാളത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന മലയാള സിനിമയുടെ പോസ്റ്ററും പൗലോ കൊയ്‌ലോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു