pak-

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായി പാക് ഭീകരർ അപ്ഗാനിൽ പരിശീലനം നേടുന്നതായി റിപ്പോർട്ട്.. പാക് ഭീകര സംഘടനകളാണ് താലിബാന്റെ പിന്തുണയോടെ തീവ്രവാദികൾക്ക് അഫ്ഗാനില്‍ വെച്ച് പ്രത്യേക പരിശീലനം നല്‍കുന്നതെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.. യു.എന്‍ രക്ഷാസമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളാണ് അംഗങ്ങളെ അഫ്ഗാനിസ്താനിലയച്ച് പരിശീലിപ്പിക്കുന്നത്.

ഐ.ഇ.ഡി ( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് ആക്രമണം നടത്തുന്നതില്‍ ഉള്‍പ്പെടെയുള്ള പരിശീലനം ഇവർക്ക് നൽകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. താലിബാനാണ് ഇവർക്ക് പരിശീലനം നൽകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. താലിബാന്‍ കേന്ദ്രങ്ങളായ മോമന്ദ് ദാര, ദുര്‍ ബാബ, ഷെര്‍സാദ് എന്നീ ജില്ലകളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഏകദേശം 800 മുതല്‍ 1000 വരെ ഭീകരര്‍ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നാണ് കരുതുന്നത്.

കുനാര്‍, നൂരിസ്താന്‍ എന്നീ പ്രവിശ്യകളിൽ . തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താന്‍, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകൾക്കും താലിബാൻ പരിശീലനം നേടുന്നതായി റിപ്പോർട്ടിൽ പറയുന്നു.