cycle



കൊ​ച്ചി​:​ ​സൈ​ക്കി​ൾ​ ​ച​വി​ട്ടി​ ​കൊ​ച്ചി​ക്കാ​ര​ൻ​ ​വേ​ണു​ ​ക​യ​റി​ച്ചെ​ന്ന​ത് ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്!​ ​അ​തെ​ങ്ങ​നെ​യെ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​വേ​ണു​വി​ന്റെ​ ​രൂ​പ​ക​ല്പ​ന​യി​ൽ​ ​പി​റ​ക്കു​ന്ന​ത് ​വെ​റും​ ​സൈ​ക്കി​ള​ല്ല,​​​ ​ക​ണ്ടാ​ൽ​ ​അ​ന്തി​ച്ചു​പോ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​!​ ​സി​നി​മ​യി​ൽ​ ​സൂ​പ്പ​ർ​ ​സ്റ്റാ​റു​ക​ൾ​ക്ക് ​ക​യ​റി​ ​വി​ല​സാ​ൻ​ ​സ്റ്റാ​ർ​വാ​ല്യു​ ​ഉ​ള്ള​ ​സൈ​ക്കി​ൾ​ ​വേ​ണ്ടി​വ​രു​മ്പോ​ൾ​ ​ക​ലാ​സം​വി​ധാ​യ​ക​രു​ടെ​ ​അ​ന്വേ​ഷ​ണം​ ​ഇ​വി​ടെ​ ​വ​ന്നു​ ​ബ്രേ​ക്കി​ടും​:​ ​ബി.​ ​വേ​ണു,​​​ ​ജി.​വി.​പി​ ​സൈ​ക്കി​ൾ​ ​വ​ർ​ക്ക്ഷോ​പ്പ്,​​​ ​പാ​ണ്ടി​ക്കു​ഴി...
'​ഹാ​പ്പി​ ​ഹ​സ്ബ​ൻ​ഡ്സ്"എ​ന്ന​ ​സി​നി​മ​യ്‌​ക്കു​ ​വേ​ണ്ടി​ ​വേ​ണു​ ​നി​ർ​മ്മി​ച്ച​ത് ​ആ​റു​പേ​ർ​ക്കി​രു​ന്ന് ​ച​വി​ട്ടാ​വു​ന്ന​ ​നീ​ള​ൻ​ ​സൈ​ക്കി​ളാ​ണ്.​ ​ദി​ലീ​പ് ​നാ​യ​ക​നാ​യ​ ​'​ശൃം​ഗാ​ര​വേ​ല​നു​"​ ​വേ​ണ്ടി,​​​ ​മ​ട​ക്കി​ ​ബാ​ഗി​നു​ള്ളി​ൽ​ ​വ​യ്ക്കാ​വു​ന്ന​ ​ബൈ​ക്ക്,​​​ ​'​യു​ഗ​പു​രു​ഷ​ൻ" ​സി​നി​മ​യ്ക്കാ​യി​ ​ഒ​രു​ക്കി​യ,​​​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​റി​ക്ഷാ​വ​ണ്ടി...​ ​ഇ​ങ്ങ​നെ​ ​ഇ​രു​ച​ക്ര​ത്തി​ന്റെ​ ​നി​ര​വ​ധി​ ​വി​സ്മ​യ​രൂ​പ​ങ്ങ​ൾ​ ​സി​നി​മ​യ്ക്കാ​യി​ ​നി​ർ​മ്മി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട് ​വേ​ണു.​ ​നാ​ല്പ​തു​ ​വ​ർ​ഷ​മാ​യി​ ​സൈ​ക്കി​ളി​ന്റെ​ ​യ​ന്ത്ര​മ​നസ​റി​യു​ന്ന​ ​വേ​ണു​ ​ഈ​ ​സൈ​ക്കി​ൾ​ ​ദി​ന​ത്തി​ലും​ ​നാ​ലാം​ത​ല​മു​റ​യ്ക്കാ​യു​ള്ള​ ​സൈ​ക്കി​ൾ​ ​നി​ർ​മ്മാ​ണ​ത്തി​ര​ക്കി​ൽ!
അ​ച്ഛ​ൻ​ ​വേ​ലാ​യു​ധ​നും​ ​ജ്യേ​ഷ്ഠ​ൻ​ ​ശ​ശീ​ന്ദ്ര​നു​മൊ​പ്പം​ 1980​-​ ​ൽ​ ​പ​തി​ന​ഞ്ചാം​ ​വ​യ​സി​ലാ​ണ് ​വേ​ണു​ ​സൈ​ക്കി​ളു​ക​ളു​ടെ​ ​ലോ​ക​ത്തെ​ത്തു​ന്ന​ത്.​ ​ചെ​റു​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​അ​ദ്ഭു​ത​നി​ർ​മ്മി​തി​ക​ളി​ലേ​ക്കു​ ​വ​ള​ർ​ന്നു.​ ​ആ​രും​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​സൈ​ക്കി​ളു​ക​ളാ​യി​രു​ന്നു​ ​വേ​ണു​വി​ന്റെ​ ​മ​ന​സി​ൽ.​ ​കി​ട​ന്ന് ​ച​വി​ട്ടാ​വു​ന്ന​ത്,​​​ ​ക​ത്രി​ക​ ​പോ​ലെ​ ​മ​ട​ങ്ങു​ന്ന​ത്...​ ​അ​ങ്ങ​നെ​ ​ഇ​രു​പ​തോ​ളം​ ​വി​ചി​ത്ര​ ​സൈ​ക്കി​ളു​ക​ൾ​ ​നി​ർ​മ്മി​ച്ച് ​വേ​ണു​ ​ലോ​ക​ത്തെ​ ​ഞെ​ട്ടി​ച്ചു.
മ​ട​ക്കി​ ​ബാ​ഗി​ൽ​ ​വ​യ്ക്കാ​വു​ന്ന​ ​ബൈ​ക്ക് 2007​ൽ​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അ​വാ​ർ​ഡ് ​പ​രി​ഗ​ണ​നാ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​പി​ടി​ച്ചു.​ ​ഇ​താ​ണ് ​പി​ന്നീ​ട് ​'​ശൃം​ഗാ​ര​വേ​ല​നി"​ൽ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ഭാ​ര്യ​ ​ബി​ന്ദു,​​​ ​മ​ക്ക​ളാ​യ​ ​അ​ശ്വ​തി,​ ​അ​ന​ശ്വ​ര​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​മ​ട്ടാ​ഞ്ചേ​രി​യി​ലാ​ണ് ​താ​മ​സം.​ ​കൊ​ച്ചി​ൻ​ ​കാ​ർ​ണി​വ​ലി​ൽ​ ​പ്ലോ​ട്ട് ​അ​വ​ത​ര​ണ​ത്തി​ൽ​ 18​ ​വ​ർ​ഷ​ത്തി​ൽ​ 14​ ​ത​വ​ണ​യും​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യ​ത് ​വേ​ണു​വി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ടീം.

ലാ​ലേ​ട്ട​ൻ​ ​ന​ൽ​കി​യ​ ​സ​ന്തോ​ഷം

'​ഹ​രി​ഹ​ര​ൻ​പി​ള്ള​ ​ഹാ​പ്പി​യാ​ണ്'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​പ​യോ​ഗി​ച്ച​ ​സൈ​ക്കി​ളാ​ണ് ​വെ​ള്ളി​വെ​ളി​ച്ചം​ ​ക​ണ്ട​ ​വേ​ണു​വി​ന്റെ​ ​ആ​ദ്യ​സൈ​ക്കി​ൾ.​ ​'​യു​ഗ​പു​രു​ഷ​നി​'​ലെ​ ​റി​ക്ഷാ​വ​ണ്ടി​ ​ക​ണ്ട് ​മോ​ഹ​ൻ​ലാ​ൽ​ ​വേ​ണു​വി​നെ​ ​വി​ളി​ച്ചു​:​ ​ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ക്കാ​ൻ​ ​സ്റ്റെ​യി​ൻ​ലെ​സ് ​സ്റ്റീ​ലി​ൽ​ ​അ​ത്ത​ര​മൊ​രു​ ​റി​ക്ഷ​ ​വേ​ണം.​ ​പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ​സ​മ്മാ​ന​മാ​യും​ ​മോ​ഹ​ൻ​ലാ​ൽ​ ​വേ​ണു​ ​നി​ർ​മ്മി​ച്ച​ ​സൈ​ക്കി​ളു​ക​ൾ​ ​കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.​ ​വേ​ണു​ ​ഒ​രാ​ഗ്ര​ഹ​മേ​ ​പ​റ​ഞ്ഞു​ള്ളൂ​:​ ​ഒ​പ്പം​ ​നി​ന്ന് ​ഫോ​ട്ടോ​യെ​ടു​ക്ക​ണം​!​ ​അ​ത്ര​യേ​യു​ള്ളോ​-​ ​ലാ​ൽ​ ​ത​ന്നെ​ ​ഓ​ടി​പ്പോ​യി​ ​കാ​മ​റാ​മാ​നെ​ ​വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന​ത് ​വേ​ണു​വി​ന്റെ​ ​അ​ഭി​മാ​ന​ ​നി​മി​ഷ​ങ്ങ​ളി​ലൊ​ന്ന്.