covid-

മുംബയ് കൊവിഡ് മഹാമാരി പടർന്നുപിടിച്ചതിന് പിന്നാലെ നടപ്പാക്കിയ ലോക്ക്‌ഡൗണിൽ രാജ്യത്തെ സാമ്പത്തിക രംഗവും തകർച്ചയെ നേരിടുകയാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പദ് വ്യവസ്ഥ താഴോട്ടാണ്.. ലോകത്തെ പലരാജ്യങ്ങളിലും ഇതാണവസ്ഥ. എന്നാൽ കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ സമ്പദ്വ് വ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതായി റിപ്പോർട്ട്. ആഗോള ധനകാര്യ സ്ഥാപനമായ എലാറ സെക്യൂരിറ്റീസിന്റെ പഠനത്തിലാണ് കേരളം, പ‍ഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെക്കഉറിച്ച് പരാമർശിച്ചിരിക്കുന്നത്.

ഈ അഞ്ചു സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ഊർജ ഉപയോഗം, ഗതാഗതം, മൊത്തവ്യാപാര കേന്ദ്രങ്ങളിലെത്തുന്ന കാർഷിക വിളകൾ തുടങ്ങിയവ വിലയിരുത്തിയും ഗൂഗിളിന്റെ മൊബിലിറ്റി ഡേറ്റ വിലയിരുത്തിയുമാണ് ഈ നിഗമനത്തിലെത്തിയെന്ന് എലാറ സെക്യൂരിറ്റീസിലെ ഇക്കോണമിസ്റ്റ് ആയ ഗരിമ കപൂർ പറയുന്നു.


ഈ അഞ്ച് സംസ്ഥാനങ്ങളും ചേർന്ന് ഇന്ത്യയുടെ ജിഡിപിയിൽ 27% സംഭാവനയാണ് നൽകുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികളെടുത്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും കഴിഞ്ഞിരുന്നില്ല. കൊവിഡ്ഇ പിടിമുറുക്കിയ ഈ സംസ്ഥാനങ്ങളിൽ സമ്പദ്‌വ്യവസ്ഥ താഴോട്ടാണ്

ജൂൺ 8 മുതൽ ഘട്ടംഘട്ടമായി ലോക്ഡൗൺ പിന്‍വലിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വൈറസ് നിയന്ത്രണവിധേയമായ സ്ഥലങ്ങളിൽ ഷോപ്പിംഗ് മാളുകൾ, റസ്റ്റാറന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തുറക്കും. ഊർജ ആവശ്യത്തിന്റെ കാര്യത്തിൽ പുരോഗതി കാട്ടിയിരിക്കുന്നത് പഞ്ചാബും ഹരിയാനയുമാണ്. കൃഷിയിടങ്ങളിൽനിന്നുള്ള ആവശ്യമാണിതെന്നാണ് വ്യക്തമാകുന്നതെന്നു പഠനത്തിൽ പറയുന്നു. ഡൽഹിയിലും ഊർജ ആവശ്യം വർധിച്ചുവരുന്നുണ്ട്. ചലനക്ഷമതയും വർധിച്ചിട്ടുണ്ട്. ‘


ബാർബർഷോപ്പ് സേവനങ്ങൾ, എ..സി, വിമാന യാത്ര, ബൈക്ക്, വാക്വം ക്ലീനറുകൾ, വാഷിങ് മെഷീനുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതലെന്നാണ് വിലയിരുത്തൽ. ലോക്‌ഡൗൺ ആദ്യം പ്രഖ്യാപിച്ചതിനുപിന്നാലെ ആദ്യം ആളുകൾ വാങ്ങാനോടിയത് – മരുന്നുകളും വീട്ടിലേക്കുള്ള പലചരക്കുകളും ലിക്വിഡ് സോപ്പുകളുമാണ്. എന്നാൽ ഇയർഫോണുകൾ, ഹെയർ ഓയിൽ, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ജ്വല്ലറി, മോപ്പുകൾ, കളിപ്പാട്ടങ്ങൾ, മൈക്രോവേവ് ഒവനുകൾ തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ടായിരുന്നു. വരുന്ന മാസങ്ങളിൽ ഈ വക സാധനങ്ങൾ ആളുകൾ കൂടുതലായി വാങ്ങാൻ സാധ്യയുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും ഗരിമ കപൂർ കൂട്ടിച്ചേർത്തു.