covid-tst

കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്(26) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്.

അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മേയ് 20നാണ് യുവതി ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 11 ആയി.

തിരുവനന്തപുരത്ത് ഇന്നലെ മരിച്ച നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിന് (77) എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഏപ്രിൽ 20ന് ബൈക്കപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഫാ. കെ.ജി. വർഗീസ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഉച്ചയ്ക്ക് ഫലം വന്നതോടെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.