ലഖ്നൗ: ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് തന്റേതായ രീതിയിൽ ഉപകാരവും സാന്ത്വനവും നൽകുകയാണ് മുജിബുള്ള റെഹ്മാൻ എന്ന ചുമട്ട് തൊഴിലാളി. എൺപതാം വയസ്സിലും സുരക്ഷയ്ക്ക് മാസ്കും ധരിച്ച് തന്റെ യൂണിഫോമിൽ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ വരുന്ന കുടിയേറ്റ തൊഴിലാളികളുടെ കൈയിലെ ചുമടെടുത്ത് അവരെ സഹായിക്കുകയാണ് റെഹ്മാൻ.
ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ വരെ റെഹ്മാൻ ഇങ്ങനെ ജോലി നോക്കുന്നുണ്ടെന്നാണ് അറിയുന്നത്. റെഹ്മാൻ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എല്ലാവരും നല്ലവാക്കുകളും പ്രശംസയും കൊണ്ട് റെഹ്മാന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ്.