pnb-logo

കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ അടിസ്ഥാന പലിശനിരക്ക് (ആർ.എൽ.എൽ.ആർ) 0.40 ശതമാനം കുറച്ചു. 7.05 ശതമാനത്തിൽ നിന്ന് 6.65 ശതമാനമായാണ് കുറച്ചത്. മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) എല്ലാ മെച്യൂരിറ്റി വായ്‌പകൾക്കും ബാധകമായവിധം 0.15 ശതമാനവും കുറച്ചു.

ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരുന്നവിധം സേവിംഗ്സ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ 0.50 ശതമാനം താഴ്‌ത്തി 3.25 ശതമാനമാക്കി. ജൂൺ ഒന്നിന് നിലവിൽ വന്നവിധം എല്ലാ വിഭാഗം സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശയും കുറച്ചിട്ടുണ്ട്. പരമാവധി പലിശനിരക്ക് 5.50 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് രണ്ടുകോടി രൂപവരെയുള്ള നിക്ഷേപത്തിന് 0.75 ശതമാനം അധികപലിശ ലഭിക്കും.