ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി/സോഫ്‌റ്ര്‌വെയർ കമ്പനികളിലൊന്നായ ഇൻഫോസിസിലെ കോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം 74 ആയി ഉയർന്നു. 2018-19ൽ 64 ആയിരുന്നു. കോടീശ്വരന്മാരിൽ കൂടുതലും വൈസ് പ്രസിഡന്റുമാരും സീനിയർ വൈസ് പ്രസിഡന്റുമാരാണ്. വേതനം, ഓഹരി റിവാർഡ് എന്നിവയിലെ വർദ്ധനയാണ് കോടീശ്വരന്മാരുടെ എണ്ണം കൂടാനിടയാക്കിയത്.
ജീവനക്കാരുടെ ശരാശരി വാർഷിക വേതനം (എം.ആർ.ഇ) കഴിഞ്ഞവർഷം 6.2 ലക്ഷം രൂപയിൽ നിന്ന് 6.8 ലക്ഷം രൂപയായി ഉയർന്നിരുന്നു. സി.ഇ.ഒ സലിൽ പരേഖ് കഴിഞ്ഞവർഷം വാങ്ങിയ വേതനം 34.27 കോടി രൂപയാണ്.