kaumudy-news-headlines

1. സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ഡി.ഡി.ഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അദ്ധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തം ആക്കുന്നത്. ക്ലാസ് അദ്ധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോ എന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്‌കൂളില്‍ സൗകര്യമുണ്ടാക്കാം എന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നു എന്നും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ എന്നും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നത് ആയി രക്ഷിതാക്കള്‍ വ്യക്തം ആക്കിയിരുന്നു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനിയായ ദേവികയെ തീകൊളുത്തി മരിച്ച നിലയില്‍ വീടിന് സമീപം കണ്ടെത്തുക ആയിരുന്നു.


2. അപകടത്തില്‍പ്പെട്ട് ചികില്‍സയില്‍ ഇരിക്കെ മരണമടഞ്ഞ വൈദികന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ആശുപത്രിയിലെ ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. വൈദികനുമായി സമ്പര്‍ക്കം ഉണ്ടായവര്‍ക്ക് ആണ് ക്വാറന്റൈന്‍ നിര്‍ദേശിച്ച് ഇരിക്കുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയ മെഡിക്കല്‍ വാര്‍ഡുകളാണ് അടച്ചത്.നാലാഞ്ചിറ കൊപ്പാറഴികത്ത് കെ.ജി വര്‍ഗ്ഗീസ്ആണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെ മരണപ്പെട്ടത്. മരണശേഷംനടത്തിയ പരിശോധനയില്‍ ആണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മെയ് ആദ്യവാരമാണ് നാലാഞ്ചിറ ബെനഡിക്ട് നഗറിനു സമീപത്ത് വച്ച് ഇരുചക്ര വാഹനത്തില്‍ നിന്ന് വീണു വൈദികന് പരിക്ക് ഏല്‍ക്കുന്നത്. ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇരുചക്ര വാഹനത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വന്നത്.
3. തിരികെ വീ ട്ടിലേക്ക് പോകുന്നതിനിടെ ആണ് നാലാഞ്ചിറയില്‍ അപകടം ഉണ്ടായത്.ആദ്യം മെഡിക്കല്‍കോളജ് ആശുപത്രിയിലും തുടര്‍ന്ന് പേരൂര്‍ക്കട ഗവ. മാതൃകാ ആശുപത്രിയിലും ഇദ്ദേഹം ചികിത്സയില്‍ പ്രവേശിക്കുക ഉണ്ടായി. ഫിസിയോ തെറാപ്പിയും ആയി ബന്ധപ്പെട്ട ചികിത്സയ്ക്കു വേണ്ടിയാണ് പേരൂര്‍ക്കടയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് വീണ്ടും കഴിഞ്ഞ മാസം അവസാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നത്. വൈദികന്‍ മറ്റൊരു സ്ഥലത്തും പോയതായി വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് സങ്കീര്‍ണമായ പ്രക്രിയ അല്ല. അതേസമയം വൈദികന് രോഗം ബാധിച്ചത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേളയിലാണോ അതോ വീട്ടില്‍ എത്തിയതിനു ശേഷമാണോ എന്ന ആശങ്ക നിലനില്‍ ക്കുന്നുണ്ട്.
4. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്ക് ഇട്ടെന്ന് സൂരജിന്റെ മൊഴി. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ സൂരജ് കുപ്പിയില്‍ അടച്ച് സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് ഇട്ടപ്പോള്‍ പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്ന് പോയെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു. മെയ് ആറിന് അര്‍ധരാത്രി 12 മണിക്കും 12.30 നും ഇടയിലാണ് കൃത്യം നടത്തിയതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തെ അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചത് അര്‍ധരാത്രി 12.45 നാണെന്നും പ്രതി സമ്മതിച്ചു. അതേസമയം, സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കഴിഞ്ഞദിവസം ആറ് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല എന്നാണ് സൂചന.
5. ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. സൂരജ് ഉത്രയെ കൊലപ്പെടുത്തും എന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് രേണുകയും സൂര്യയും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.എന്നാല്‍ സൂരജ് പലതവണ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ട് ഉണ്ടെന്ന് ഇരുവരും സമ്മതിച്ചു. സ്വര്‍ണാ ആഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവ് കാണിച്ചു തന്നിരുന്നതായി രേണുകയും വെളിപ്പെടുത്തി. സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന് സഹോദരിയും സമ്മതിച്ചു. അതേസമയം, സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ ഇന്ന് വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ച അടൂരിലെ ബാങ്കില്‍ എത്തിച്ചാകും പ്രധാനമായും തെളിവെടുക്കുക.
6. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷം പിന്നിട്ടു. ആകെ മരണം 3,82,000 കടന്നു. 30 ലക്ഷത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും റഷ്യയിലും രോഗ വ്യാപനം കൂടുകയാണ്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,88,000 കടന്നു. 20,000 ത്തിലേറെ കേസുകള്‍ ആണ് പുതുതായി റപ്പോര്‍ട്ട് ചെയ്തത്. 1,08,026 പേര്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. ബ്രസീലില്‍ പുതുതായി 25,978 പേര്‍ കോവിഡ് കേസുകള്‍ റപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,55,000 കടന്നു. ബ്രസീലില്‍ മരണസംഖ്യ 31,000 കടന്നു.
7. റഷ്യയില്‍ 152 മരണം കൂടി റപ്പോര്‍ട്ട് ചെയ്തു. ഇതോടെ റഷ്യയില്‍ മരണസംഖ്യ 5037 ആയി. 8863 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസ്റ്റിറ്റീവ് കേസുകളുടെ എണ്ണം 4,23,741 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ പുതുതായി 294 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,87,000 കടന്നു.ആകെ 27,127 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ബ്രിട്ടനില്‍ 324 കോവിഡ് മരണം കൂടി റപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 39,000 കടന്നു. 1653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.