-ppe-

ബംഗളുരു: രാജ്യം കൊവിഡിനോട് പോരാട്ടം തുടങ്ങിയ അന്നുമുതൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഉണ്ടായിരുന്ന പരാതിയാണ് പി.പി.ഇ കിറ്റിന്റെ അപര്യാപ്തത. ഇപ്പോഴിതാ അതിന് പരിഹാരമാകുന്നു. നിലവിലെ പി.പി.ഇ കിറ്റുകൾ പൂർണ്ണമായും അണുവിമുക്തമാക്കാൻ സംവിധാനമൊരുക്കി ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). പി.പി.ഇ കിറ്രുകൾ മാത്രമല്ല വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും അൾട്ര സ്വച്ഛ് അണുവിമുക്തമാക്കും.

ഓസോണേറ്റഡ് സ്‌പേസ് ടെക്നോളജി ഉപയോഗിച്ച് പലവിധ പ്രതിബന്ധങ്ങളെയും മാറ്റാൻ ഇതിന് കഴിയും. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ ഈ സംവിധാനം രണ്ട് തരത്തിലാണ് പുറത്തിറങ്ങുക. ഓസോണേറ്രഡ് സ്പേസ് ആണ് ആദ്യത്തേത്. ട്രൈനെട്രാ സാങ്കേതികവിദ്യയാണ് മറ്റൊന്ന്. തനിയെ ഇവ അണുവിമുക്തമാക്കാൻ വളരെവേഗം സഹായിക്കുന്നു.

ഡി.ആർ.ഡി.ഒയുടെ ഡൽഹിയിലെ ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയാർ മെഡിസിൻ ആന്റ് അലൈഡ് സയൻസ് ഗാസിയാബാദിലെ ജെൽക്രാഫ്റ്റ് ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇത് വിപണിയിലെത്തിക്കുക. നിലവിൽ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചു. 5815 പേർ മരിച്ചു. 24 മണിക്കൂറിനിടെ 8392 പേർക്കാണ് രോഗം ബാധിച്ചത്.