കൊവിഡ് വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക , വഴിയിൽ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട മാസ്കുകൾ വീണ്ടും ഉപയോഗിക്കാതിരിയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസ് ബാനറിൽ നിർമ്മിച്ച ചിരിയെന്ന ഹ്രസ്വ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായ ചിത്രത്തിൽ മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രധാന്യവും എടുത്തു കാട്ടുന്നു.
ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗത,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: ജിൻസ് വിൽസൺ, ഗാനങ്ങൾ:വിനായക് ശശികുമാർ,സന്തോഷ് വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിൻസ് ജോർജ്ജ് എന്നിവർ നിർവ്വഹിച്ചു.