അഹമ്മദാബാദ്:- കൊവിഡ് രോഗബാധ അതിശക്തമായി തുടരുന്ന അഹമ്മദാബാദിൽ നിന്ന് ഒരു പേടിപ്പെടുത്തുന്ന വീഡിയോ. കൊറോണ രോഗാണുവിനെ ഇല്ലാതാക്കാൻ സാനിറ്റൈസറുകളും പൊതു ഇടങ്ങളിൽ അണുനാശിനി തളിക്കലുമെല്ലാം എല്ലായിടത്തും നടക്കുന്നതാണ്. എന്നാൽ ഓടുന്ന വണ്ടിയിൽ അണുനാശിനി തളിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പരിശോധന സ്ഥലത്ത് വന്ന് നിന്ന ബൈക്ക് യാത്രികന് നേരെ അണുനാശിനി തളിച്ചു. മുന്നോട്ട് വണ്ടിയെടുത്തതും പെട്ടെന്ന് ബൈക്ക് ശക്തമായി തീപിടിച്ചു. വാഹനം ഓടിച്ചയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. ഓടിക്കൊണ്ടിരുന്ന വണ്ടി എഞ്ചിൻ ചൂടായിരുന്നതിനാൽ അണുനാശിനി വന്നതും തീപിടിച്ചു. കൊടുംചൂടും ഇതിന് കാരണമായിരിക്കാം.
Never sanitise a running vehicle...sanitiser has alcohol pic.twitter.com/JhCPc5Cusu
— rajeevdubey (@rajeevdubey) June 2, 2020
അണുനാശിനി തളിച്ചയാളുടെ മുറിയിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം പക്ഷെ ഉപയോഗപ്രദമായിരുന്നില്ല.സ്ഥിരമായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്പർശമേൽക്കുന്ന ഭാഗങ്ങൾ ഉടമകൾ തന്നെ സാനിറ്റൈസർ ഉപയോഗിച്ച് ശ്രദ്ധയോടെ വൃത്തിയാക്കുന്നതാണ് നല്ലത്.