വീടുകളിലെ പ്രധാന പ്രശ്നക്കാരാണ് മൂട്ടകൾ. ചോരകുടിയന്മാരായ മൂട്ടകൾ നിങ്ങളുടെ വീട്ടിൽ കയറിക്കൂടുന്നതിന്റെ പ്രധാന കാരണം വീട്ടിലെ ശുചിത്വമില്ലായ്മയാണ്. ഇത് നിങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കി മാറ്റും. മുറിവുകളും പാടുകളും സമ്മാനിക്കുന്നതിനൊപ്പം ഇത് നിങ്ങളുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.
മൂട്ടകകൾ വീടുകളിൽ പെരുകി കഴിഞ്ഞാൽ ഇവയെ മുഴുവനായും ഇല്ലാതാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതിനാൽ തന്നെ ശല്യക്കാരായ മൂട്ടകളെ തുരത്താനുള്ള വഴികൾ എന്തൊക്കെയാണ് എന്ന് ആലോചിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ മൂട്ടകളെ അറ്റാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് നോക്കാം.
മൂട്ടകളുടെ സാന്നിധ്യം അനുഭവപ്പെടുന്ന സ്ഥലങ്ങൾ വാക്വം ക്ലീനർ ഉപയോഗിച്ച് തുടർച്ചയായി വൃത്തിയാക്കുക. ഇത് മൂട്ടകളുടെ പ്രത്യുൽപാദനത്തെ തടയാൻ സഹായിക്കുന്നു.
കുറച്ച് ആൽക്കഹോൾ എടുത്ത് ഒരു സ്പ്രേയറിലേക്ക് പകർത്തി വീടിന്റെ മുക്കും മൂലയും സ്പ്രേ ചെയ്യുക. മൂട്ടകളെ ആട്ടിയോടിക്കാനായി ആൽക്കഹോൾ വളരെയധികം സഹായിക്കുന്നു.
നിങ്ങളുടെ വീടിനുള്ളിലെ എല്ലാ വിടവുകളും വിള്ളലുകളും കൃത്യമായി കണ്ടെത്തി അടയ്ക്കുക. ഇതിനായി നിങ്ങൾക്ക് കോൾക് എന്ന് പേരുള്ള ഒരു തരം പശ ഉപയോഗിക്കാവുന്നതാണ്.
പുൽതൈലം അല്ലെങ്കിൽ സൈഡർ ഓയിൽ 10 മുതൽ 15 തുള്ളി വരെ എടുത്തശേഷം ചെറിയ അളവിൽ റബ്ബിങ് ആൽക്കഹോൾ കൂടി ചേർത്ത് മിക്സ് ചെയ്യാം. ഈ മിശ്രിതം ഒരു സ്പ്രേയറിലേക്ക് പകർത്തിയെടുത്ത ശേഷം വീടിന്റെ ഓരോ മുക്കിലും മൂലയിലും തളിക്കുന്നതും മൂട്ടകളെ തുരത്താൻ സഹായിക്കുന്നു.
വൻപയറിന്റെ ഇലകൾ ആവശ്യത്തിന് എടുത്ത ശേഷം മൂട്ടകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് നിക്ഷേപിക്കുക. രണ്ട് മൂന്ന് ദിവസങ്ങൾ കൂടുമ്പോൾ ഇത് ചെയ്യുകയാണെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ മുളുവൻ മൂട്ടകളേയും ഇല്ലാതാക്കാൻ സാധിക്കുന്നു.
ചിട്ടയില്ലാതെ വീട് സൂക്ഷിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
വീടും വീട്ടുപകരണങ്ങളും പതിവായി വൃത്തിയാക്കുക.
പുറത്തുനിന്നുള്ളവരുടെ തുണികളോടൊപ്പം നമ്മുടെ തുണികൾ ചേർത്ത് അലക്കുമ്പോൾ ശ്രദ്ധിക്കുക.
നിങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് മൂട്ടയുടെ ഉപദ്രവമുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ ഉടനെ തന്നെ അതിന് വേണ്ട പ്രതിവിധികൾ എടുക്കണം.
ഫർണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും ഒക്കെ പതിവായി കീട വിമുക്തമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.