കൊവിഡ് മൂലം സ്കൂളുകൾ അടയ്ക്കുകയും ക്ലാസുകൾ ഔൺലൈനാവുകയും ചെയ്തപ്പോൾ കുട്ടികൾ ഏറെ നിരാശരായി. പുത്തൻ ഉടുപ്പില്ല, ബാഗില്ല, കുടയില്ല, കൂട്ടുകാരെ കാണാനാകില്ല. ആശങ്കയോടെയാണ് കുരുന്ന് മനസുകൾ ഔൺലൈൻ ക്ലാസിന്റെ ലോകത്തേക്ക് കാലെടുത്ത് വച്ചത്.എന്നാൽ ക്ലാസ് ആരംഭിച്ചതോടെ കുട്ടികൾക്ക് തോന്നിയിട്ടുണ്ടാകാം ഓൺലൈൻ ക്ലാസ് തന്നെ മതിയെന്ന്. അതിന് കാരണം വേറാരുമല്ല, കുട്ടികൾക്ക് തങ്കു പൂച്ചയേയും മിട്ടു പൂച്ചയേയും പരിചയപെട്ടുത്തി കൊടുത്ത സായി ശ്വേത എന്ന ടീച്ചറാണ്.ഔൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് മാത്രമല്ല രക്ഷകർത്താക്കൾക്കും സായി ശ്വേത പ്രീയപെട്ടവളായി. പിന്നാലെ ട്രൊളന്മാർ കൂടി ക്ലാസുകൾ ഏറ്റെടുത്തതോടെ ടീച്ചർ വൈറലായി. സായി ശ്വേത തനറെ വിശേഷങ്ങൾ കൗമുദിയോട് പങ്കുവയ്ക്കുന്നു.

pic