covid-death
COVID DEATH

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹ്യൂമൻ സെറ്റിൽമെന്റ് വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. ഗുലാം മുർത്താസ ബലൂച്ചാണ് മരിച്ചത്. മേയ് 14നാണ് ഗുലാമിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഇദ്ദേഹത്തെ കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. പല നിയന്ത്രണങ്ങളും എടുത്ത് മാറ്റിയതോടെ പാകിസ്ഥാനിൽ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 4,065 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 80,​000 കടന്നു. മരണം 1700.