ആരോഗ്യം സംരക്ഷിക്കണത്തിൽ ഡ്രെെഫ്രൂട്ട്സ് വഹിക്കുന്ന പങ്ക് നിസാരമല്ല. ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമായി ഡ്രൈഫ്രൂട്‌സ് ഉപയോഗിക്കാം. പഴങ്ങളൾ സംസ്‌കരിച്ച് ഉണക്കി സൂക്ഷിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ്. വെള്ളം നീക്കം ചെയ്തതിനുശേഷം അവശേഷിക്കുന്ന ഫലം പോഷക സമൃദ്ധമാണ്.അതുകൊണ്ട് തന്നെ ഇത്തരം ഫലങ്ങള്‍ കുട്ടികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത് വേണം ഇത് കുഞ്ഞിന് നല്‍കാൻ.ഡ്രെെഫ്രൂട്ട്സ് കുഞ്ഞുങ്ങൾക്ക് എത്തരത്തിലാണ് ആരോഗ്യപ്രദമാണെന്ന് നോക്കാം ഊർജ്ജത്തിന്റെ കലവറ കുഞ്ഞുങ്ങളുടെ എല്ലിന്റേയും പല്ലിന്റേയും കരുത്തിന് ഡ്രൈഫ്രൂട്‌സ് സഹായകമാണ്. പോഷക സമൃദ്ധമായ ഉണങ്ങിയ പഴങ്ങള്‍. ആപ്രിക്കോട്ട്, അത്തിപ്പഴം, ഈന്തപ്പഴം എന്നിവ കുഞ്ഞിന്റെ പോഷക ഉപഭോഗം വർദ്ധിപ്പിക്കും.
നാരുകൾ കൂടുതലായി അടങ്ങിയിട്ടുള്ള ഡ്രൈഫ്രൂട്‌സ് കുട്ടികളിലെ മലബന്ധത്തിനും പരിഹാരം നല്‍കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളിൽ സ്ഥിരമായി കണ്ട് വരുന്ന ദഹനപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ഡ്രൈഫ്രൂട്‌സ് സഹായിക്കും. ന്യൂട്രിയന്റ്സ് മൈക്രോ ന്യൂട്രിയന്റുകളായ വിറ്റാമിൻ എ, ബി 3, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, എന്നിവ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കും. അതുനാൽ കുഞ്ഞിന്റെ വളർച്ച ഘട്ടത്തിൽ ഡ്രൈഫ്രൂട്‌സ് വളരെയേറെ സഹായ്ക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാൻ മികച്ചതാണ് ഡ്രൈഫ്രൂട്‌സ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
വിളർച്ചയെ പ്രതിരോധിക്കാം വിളർച്ചയെ പ്രതിരോധിക്കുന്ന കാര്യത്തിലും ഡ്രൈഫ്രൂട്‌സ് മികച്ച് നില്‍ക്കുന്നു. ഇത് ദിവസവും കുഞ്ഞിന് നല്‍കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ശ്രദ്ധിക്കേണ്ടവ അമിതവണ്ണം ഉണ്ടാകുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഉണങ്ങിയ പഴങ്ങളിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാര അമിതമായി കഴിക്കുന്നത് അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും.