ജൂൺ രണ്ടിന് എഴുപത്തിയേഴാം പിറന്നാൾ ആഘോഷിച്ച സംഗീത ചക്രവർത്തി ഇളയരാജ ആരാധകർക്കായി നൽകുന്ന സമ്മാനമാണ് ഓൺലൈൻ ചാനലായ ഇശൈ ഒ.ടി.ടി.
ഓരോ പാട്ടുകളും പിറവിയെടുത്തതിന് പിന്നിലെ കഥകളും പ്രശസ്ത സംഗീതജ്ഞരുടെ ഇളയരാജാ അനുഭവങ്ങളും ഇശൈ ഒ.ടി.ടിയിലൂടെ ആസ്വാദകർക്ക് മുന്നിലെത്തും.നാൽപതുവർഷം കൊണ്ട് ഒമ്പത് ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്കായി ഏഴായിരിത്തിലധികം ഗാനങ്ങൾക്ക് ഈണമൊരുക്കിയ ഇളയരാജയുടെ സംഗീതത്തിൽ ഇതിനകം നാനൂറ്റിപതിമൂന്ന് ഗായകർ പാടിക്കഴിഞ്ഞു. ഇളയരാജയ്ക്ക് അഞ്ച് തവണ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.