വാഷിംഗ്ടൺ:ജോർജ് ഫ്ളോയിഡിന് നീതി തേടിക്കൊണ്ട് വാഷിംഗ്ടണിൽ ഇന്നലെ രാത്രി നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിനിടെ പ്രതിഷേധക്കാർക്ക് അഭയം നൽകി ഇന്ത്യൻ വംശജനായ രാഹുൽ ദുബെ. പൊലീസുകാരുടെ അതിക്രമത്തെ തുടർന്ന് ചിതറിയോടിയ 80 പ്രതിഷേധക്കാർക്ക് സ്വന്തം വീട്ടിൽ രാഹുൽ അഭയം നൽകുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ പൊലീസ് സ്ട്രീറ്റ് ബ്ലോക്ക് ചെയ്യുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട്, പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. പിന്നാലെയാണ് പ്രതിഷേധക്കാർക്കായി സ്വന്തം വീടിന്റെ വാതിൽ രാഹുൽ തുറന്നത്. രാഹുലിന്റെ വീടിനുള്ളിൽ വെച്ച് എടുത്ത ചില ഫോട്ടോകൾ പ്രതിഷേധക്കാർ പുറത്തുവിട്ടു. ബി.ബി.സി ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങളെല്ലാം രാഹുലിന്റെ പ്രവർത്തി വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്. ചെയ്തിട്ടുണ്ട്.