pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 53 പേർ വിദേശത്ത് നിന്ന് വന്നവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേർ. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ. അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. തിരുവനന്തപുരം-14, മലപ്പുറം- 11, ഇടുക്കി- ഒമ്പത്, കോട്ടയം- എട്ട്, ആലപ്പുഴ- ഏഴ്, കോഴിക്കോട്- ഏഴ്, പാലക്കാട്- അഞ്ച്, കൊല്ലം- അഞ്ച്, എറണാകുളം- അഞ്ച്, തൃശൂർ- നാല്, കാസർഗോഡ് -മൂന്ന്, കണ്ണൂർ- രണ്ട്, പത്തനംതിട്ട- രണ്ട്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് ഇതുവരെ 128 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്. 1440 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രോഗം നെഗറ്റീവ് ആയവരുടെ കണക്ക് ഇപ്രകാരമാണ്-

തിരുവനന്തപുരം -ആറ്,​ കോഴിക്കോട്- അഞ്ച്,​ കാസർകോട്- നാല്,​ കോട്ടയം- മൂന്ന്,​ കൊല്ലം-രണ്ട്,​ കണ്ണൂർ -രണ്ട്,​ തൃശൂർ- ഒന്ന്,​ ആലപ്പുഴ- ഒന്ന്.

വന്ദേ ഭാരത് മിഷനിൽ എത്ര വിമാനത്തിന് അനുമതി നൽകണം എന്ന് കേന്ദ്രത്തോട് ചോദിച്ചു. അവർ പറയുന്ന അത്രയും വിമനങ്ങൾക്ക് അനുമതി നൽകും. വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരുന്നതിന് വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ല. എന്നാൽ യാത്രക്കാരിൽ നിന്നും പണം ഈടാക്കി കൊണ്ടുവരുന്നതിന് നിബന്ധനയുണ്ട്. വിമാന നിരക്ക് വന്ദേ ഭാരത് നിരക്കിന് തത്തുല്യമായിരിക്കണം. മുൻഗണനാ അടിസ്ഥാനത്തിലേ ആളുകളെ കൊണ്ടുവരാവൂ. സ്‌പൈസ് ജെറ്റിന് 300 ഫ്‌ളൈറ്റിന് അനുമതി നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.