pages

പാലക്കാട്-തമിഴ്നാട് അതിർത്തിഗ്രാമങ്ങളിൽ പോരു കോഴികളുടെ പരിശീലനം തുടങ്ങി കഴിഞ്ഞു.ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തമിഴ് ഗ്രാമങ്ങളിൽ കോഴിയങ്കം നടക്കുന്നത്. നിയമപരമായി തടസങ്ങൾ ഉണ്ടെങ്കിലും പോരുകോഴിമത്സരം തമിഴ്നാട് ഭാഗങ്ങളിൽ വ്യാപകമാണ്. തമിഴിൽ ചേവൽ ചണ്ടൈ എന്നപേരിൽ അറിയപ്പെടുന്ന ഈ വിനോദത്തിന് ഏറെ ആരാധകരുണ്ട്. കോഴിയങ്കത്തിൽ ജയിക്കുന്ന കോഴികളെ ലേലം വിളിച്ച് ആരാധകർ മോഹവില നൽകി സ്വന്തമാക്കാറുണ്ട്.