പാലക്കാട്ട് ഗർഭിണിയായ ആന പൈനാപ്പിളിൽ ഒളിപ്പിച്ചു വച്ചിരുന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ചെരിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കേരള ബ്ളാസ്റ്റേഴ്സ് അവരുടെ ലോഗോയിലെ ആനയെ മായ്ച്ചുകളഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം.
കൊച്ചി വിടുമോ ബ്ളാസ്റ്റേഴ്സ്
കേരള ബ്ളാസ്റ്റേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ ജി.സി.ഡി.എയുമായി ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് സാമ്പത്തിക കാര്യങ്ങളിൽ ഉടക്കിലായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അടുത്ത സീസണുകളിൽ ഹോം മാച്ചുകൾ നടത്താനാണ് ബ്ളാസ്റ്റേഴ്സ് നീക്കം. ഇതു സംബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ അധികൃതരുമായി ചർച്ചകൾ നടന്നതായി അറിയുന്നു.