prithvi

കൊച്ചി: ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് 22ന് പ്രത്യേക വിമാനത്തിൽ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായിട്ടാണ് ഇദ്ദേഹം പോയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേ സമയം പൃഥ്വിരാജിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതു കാണിച്ച് അദ്ദേഹം തന്നെ പരിശോധനാ ഫലം രാവിലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ പോകാതെ തന്നെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫോർട്ട്‌കൊച്ചിയിലാണ് താരം ക്വാറന്റീനിലുള്ളത്.