ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നിരവധി ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഇതിനെ തുടർന്ന് ഔദ്യോഗികയോഗങ്ങൾ വീഡിയോകോൺഫറൻസിംഗ് വഴിയാക്കി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതു തുടർന്നാൽ മതി എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. അജയ് കുമാറുമായി അടുത്തിടപഴകിയ 30ഓളംപേരെ കണ്ടെത്തിയെന്നും ഇവർ സെൽഫ് ക്വാറന്റീനിൽ ആണെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മരണം ആറായിരത്തിനോട് അടുത്തു കഴിഞ്ഞു. ആകെ രോഗബാധിതർ 2,07,615 ആണ്. ഡൽഹിയിലെത്തുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.