ദിവസേനയുള്ള ദിനചര്യയിൽ ഇത്തരം കാര്യങ്ങൾ പരീക്ഷിച്ച് നോക്കു, മാറ്റം നിങ്ങൾക്ക് അനുഭവിച്ചറിയാം.
ആരോഗ്യത്തിന് ഗുണകരമല്ലാത്ത ശീതളപാനീയങ്ങൾക്ക് പകരം ഹെർബൽ ടീ അല്ലെങ്കിൽ മികച്ച ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും.
ഭക്ഷണത്തിന് മുമ്പ് പഴങ്ങളും പച്ചക്കറികളും (സലാഡ് വെള്ളരി, പഴങ്ങൾ പോലുള്ളവ) കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
ഇലക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. നിങ്ങളുടെ ദൈനംദിന വ്യായാമം 5 മിനിറ്റ് വർദ്ധിപ്പിക്കുക. ഇതുവരെ വ്യായാമം ശീലിക്കാത്തവരാണ് നിങ്ങൾ എങ്കിൽ ദിവസവും 5 മിനിറ്റിൽ വ്യായാമം ശീലിച്ച് തുടങ്ങാം. ക്രമാതീതമായി ഈ സമയം തനിയെ മാറുന്നതാണ്.
യോഗയും മെഡിറ്റേഷനും ശീലമാക്കുന്നതോടെ ചിട്ടയായൊരു ജീവചര്യ പ്രായോഗികമാക്കാൻ കഴിയും. നിത്യേനയുള്ള യോഗയിലൂടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാൻ കഴിയും.
സ്രെച്ചിങ്ങ് എക്സർസെെസുകൾ ശീലമാക്കുക. കൊഴുപ്പ് കൂടിയ ആഹാരവും ഫാസ്റ്റ് ഫുഡും പരമാവധി ഒഴിവാക്കുക.
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തണം. നെഗറ്രീവ് എനർജി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കണം. പരമാവധി നല്ല ചിന്തകളെ കൂടെ കൂട്ടാനും ശ്രദ്ധിക്കുമല്ലോ.
ദിവസേന രാത്രിയിൽ 8 മണിക്കൂർ ഉറങ്ങാനും സമയം കണ്ടത്താം.