body

ചണ്ഡിഗഡ്:- ഒരു തുണിയിൽ ബന്ധിച്ച നിലയിൽ നാലുപേരുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. ഹരിയാനയിലെ സിർസയിലെ രൂപാവാസ് ഗ്രാമത്തിലാണ് സംഭവം. 35 വയസ്സുള്ള പുരുഷൻ, 32 വയസ്സുള്ള സ്ത്രീ ഒപ്പം ഒൻപതും ആറും വയസ്സുള്ള പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ശരീരങ്ങളാണ് കനാലിൽ കണ്ടത്.

ശവശരീരങ്ങൾ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബക്കാരാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇവരെ തിരിച്ചറിയാനുള്ള നടപടികൾ ആലോചിക്കുകയാണ്. പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം ആദ്യം ഒരുകുടുംബത്തിലെ ആറുപേർ ഉൾപ്പടെ ഒൻപത് പേരെ മരിച്ച നിലയിൽ തെലങ്കാനയിലെ വാറങ്കലിലുള്ള വീട്ടിലെ കിണറ്രിൽ നിന്ന് കണ്ടെത്തിയിരുന്നു.