സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ വിക്രമും ഒന്നിക്കുന്നു. പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ലോക് ഡൗണിന് ശേഷം ആരംഭിക്കുമെന്ന് സൂചന. ഗാംഗ്സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമയുടെ അറിയിപ്പ് ഉടൻ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നല്കുന്ന വിവരം. സെവൻ സ്ക്രീൻ സ്റ്റൂഡിയോയാണ് സിനിമ നിർമ്മിക്കുന്നത്.വിക്രമിന്റെ കരിയറിലെ 60-ാമത്തെ സിനിമയായിരിക്കുമിത്.