environment-day-

ജൈവവൈവിദ്ധ്യമാണ് ഈ വർഷത്തെ ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തത്. അനേകം പ്രതിസന്ധികളെ ലോകം ഇന്ന് അഭിമുഖീകരിക്കുന്നു. ഇവ ബാധിക്കുന്നതിന് രാജ്യാതിർത്തികൾ തടസ്സമാകുന്നി ല്ല.

ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ പച്ചപ്പും ജൈവവൈവിധ്യവും എങ്ങനെ സംരക്ഷിക്കാം എന്നതാണ് മുന്നിലുള്ള പ്രധാന പ്രശ്നം. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇത് മുന്നിൽ കണ്ടാണ് തുടക്കം മുതൽ സർക്കാർ ഇടപെടുന്നത്.


വരുംതലമുറകൾക്കു വേണ്ടി കൂടിയുള്ളതാണ് ഭൂമി. ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ തെളിനീരും കഴിക്കാൻ ഭക്ഷണവും ഉറപ്പാക്കുന്നതിനു കൂടിയാവണം നമ്മുടെ ശ്രമങ്ങൾ. ജൈവവൈവിധ്യ സംരക്ഷണത്തിന്റ അനിവാര്യത ഉദ്‌ഘോഷിക്കുന്നതിനൊപ്പം പ്രകൃതിയെ തകർക്കുന്ന പ്രവണതകൾക്കെതിരായ അവബോധമുണർ

ത്തുന്നതുകൂടിയാണ് പരിസ്ഥിതി ദിനാചരണം. കേരളത്തിന്റെ ഹരിതകേരളം മിഷൻ അത്തരമൊരു മുൻകൈയാണ്. കേരളത്തിന്റെ സവിശേഷതകളായി പ്രകീർ ത്തിക്ക െപ്പട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുക എന്നിവയാണ് ഹരിത കേരളം മിഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്ന്
അതിന്റെ മാർഗരേഖ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 2016-17ൽ 86 ലക്ഷം വൃക്ഷത്തെെകൾ കേരളത്തിൽ നട്ടു. ചെറിയകാലയളവിനുള്ളിൽ നാലുദുരന്തങ്ങളെ അഭി മുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത ജനതയാണ് നമ്മൾ. തുടർച്ചയായ വർഷങ്ങളിൽ സംഭവിച്ചപ്രളയങ്ങൾ, ഒരു ചുഴലിക്കാ​റ്റ്, നിപ വൈറസ് ബാധ എന്നിവയാണ് കേരളെത്ത പിടി ച്ചുലച്ചത്. അസൂയാവഹമായ ഒരുമയോടെയാണ് അതിനെയൊക്കെ നാം നേരിട്ടത്. ഇവയിൽ ഏ​റ്റവും വലിയ ആഘാതമായത്
2018ൽ സംഭവിച്ച നൂ​റ്റാണ്ടിലെ ഏ​റ്റവും വലിയ പ്രളയമാണ്. അതിൽ നിന്നും നാം കരകയറിയെങ്കിലും പ്രളയത്തിൽ ത
കർന്നുപോയ കേരള െത്ത പുനർനിർ മിക്കുക എന്ന വലിയ ദൗത്യം നമുക്ക് പൂർത്തിയാക്കേതുണ്ട്.. അതിനിടയിലാണ് കൊവി ഡ് 19 മഹാമാരി വന്നത്. ലോകത്തിന്റെയാകെ ഗതിയെ മാ​റ്റി മറിക്കുന്ന കൊവിഡിനെതിരായ പോരാട്ടത്തിലാണ് ഇന്ന് നാം.


ഈ വർഷം ഒരുകോടി 9 ലക്ഷം വൃക്ഷ ൈത്തകൾ നട്ടാണ് നാം പരിസ്ഥിതിദിനം ആചരിക്കുന്നത്. ജൂൺ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലായ് ഒന്നുമുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. കൃഷി വകുപ്പും വനംവകു പ്പും ചേർന്നാ ണ് തൈകൾ തയ്യാറാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ 12 ലക്ഷം തൈകൾ ഒരുക്കി. പ്ളാവ്, മാവ്, മുരിങ്ങ, കറി
വേപ്പ്, റംബൂട്ടാൻ, മാങ്കോസ്​റ്റിൻ, ഓറഞ്ച് തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയ്യാറാക്കി യിട്ടുള്ളത്. 'ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ'എന്ന ശീർഷക ത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളം ഭക്ഷ്യ സുരക്ഷയിൽ പിന്നാക്കം പോകരുത് എന്ന കാ ഴ്ച പ്പാടാണ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് സർക്കാരിനെ നയിച്ചത്. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, ഉൽപാദന വർധനവിലൂടെ കർഷകർക്ക് മി കച്ച വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ
സൃഷ്ടിച്ച് യുവാക്കളെയും പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാ ലന-മത്സ്യബന്ധന മേഖലകൾ അഭിവൃദ്ധിപ്പെടുത്തുക എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്കായി അടുത്തഒരുവർഷം 3680 കോടി രൂപയാണ് ചെലവിടുക. ഈ പരിസ്ഥിതി ദിനാ ചരണ േത്താ ടനുബന്ധി ച്ച് കേരളത്തിന്റെ മണ്ണിലേക്ക് ഇറങ്ങുന്ന ഒരുകോടി

വൃക്ഷവേരുകൾ നമ്മുടെ നല്ല നാളേക്കുള്ള ഉറപ്പാണ്. ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുള്ള കേരളത്തിന്റെ ഈടുമാണ്.