flight

ബീജിംഗ്:- കൊവിഡ് വൈറസ് ബാധയെ തുടർന്ന് സർവീസ് നടത്തുന്നത് വിലക്കിയ വിദേശ എയർലൈനുകളെ നിയന്ത്രണങ്ങളോടെ രാജ്യത്ത് അനുവദിക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനയിൽ നിന്ന് വരുന്നതും പോകുന്നതുമായ ചൈനീസ് എയർലൈനുകൾക്ക് അമേരിക്ക മെയ് 16 മുതൽ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ചൈന നിലപാട് തിരുത്തിയത്. ചൈനയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി മാർച്ച് 12ന് ഏർപ്പെടുത്തിയ വിലക്ക് നീക്കാത്തതിൽ ചൊടിച്ചായിരുന്നു അമേരിക്കൻ തീരുമാനം. ഇതോടെയാണ് ചൈന അയഞ്ഞത്. എന്നാൽ അമേരിക്ക മഹാമാരിയെ തുടർന്നാണ് വിമാനസർവീസ് പൂർണ്ണമായും നിർത്തലാക്കിയതെന്ന് അവർ വ്യക്തമാക്കി.

ചൈനയിൽ എത്തുന്ന യാത്രക്കാരെ കൊവിഡ് പരിശോധന നടത്തും. തുടർച്ചയായി മൂന്നാഴ്ചയോളം കൊവിഡ് നെഗറ്റീവ് ആകുന്ന മേഖലകളിലേക്കാണ് വിമാന സർവ്വീസ് നടത്തുക. അഞ്ചോ അതിലധികമോ ആളുകൾ കൊവിഡ് പോസിറ്റീവ് ആകുന്ന റൂട്ടുകളിൽ ഒരാഴ്ചയെങ്കിലും യാത്രാനിരോധനമുണ്ടാകും. ഈ സമയത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ ഉണ്ടാകില്ലെന്നും സിഎഎസി അറിയിച്ചു.