java-plum

കേരളത്തിലെ പല നിരത്തുകളിലും ഏപ്രിൽ മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് വീഴുന്ന കറുത്ത നിറത്തിലുള്ള ഒരു ഫലമാണ് ഞാവൽ. നമ്മളാരും ശ്രദ്ധിക്കാതെ പാഴായിപ്പോവുന്ന ആ കായകൾക്ക് മാർക്കറ്റിൽ കിലോയക്ക് 500-600 രൂപയാണ് വില. പ്രമേഹത്തിനും രക്താദിമർദത്തിനും കൊളസ്‌ട്രോളിനും മികച്ച ഔഷധമാണ് ഞാവൽ.

അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാസ്ഥലങ്ങളിലും ഞാവൽ വളരുന്നു. 20-30 മീറ്ററോളം പൊക്കം വെയ്ക്കുന്ന വൃക്ഷങ്ങളാണിത്. നന്നായി മൂത്ത് വിളഞ്ഞ കായകൾ പാകി മുളപ്പിച്ചാണ് ഞാവൽ തൈകൾ ഉണ്ടാക്കയെടുക്കുന്നത്. കേരളത്തിൽ എല്ലൊയിടത്തും ഞാവൽ നാന്നായി കായ്ക്കാറുണ്ട്.

നന്നായി മൂത്തകായകളിൽ ഓരോന്നിലും ആറ് വിത്തുകൾ വരെ കാണും. അവശേഖരിച്ചെടുത്ത് പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്ന് തന്നെ മുളയ്ക്കുന്നതിനാൽ രണ്ടാഴ്ചകൊണ്ട് തന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. മുളച്ച് പൊന്തിയ തൈകൾ മൂന്ന് നാല് മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേര് പിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. ആദ്യത്തെ കുറച്ച് കാലം ചെടിയുടെ വളർച്ചയ്ക്ക് കുറച്ച് ശ്രദ്ധ ആവശ്യമാണെങ്കിലും പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. കൃഷിയിടത്തിൽ നടുമ്പോൾ 10-15 മീറ്റർ അകലത്തിൽ വേണം നടേണ്ടത്.

കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമാണ് ഞാവലിനെ ബാധിക്കുന്നത്. അതിനെ ഞാവൽ സ്വയം തന്നെ പ്രതിരോധിക്കുന്നു. രണ്ട് വർഷം കൊണ്ട് തന്നെ 4-6 മീറ്റർ ഉയരം വെയ്ക്കുന്ന ഇത് നാല് വർഷം കൊണ്ടുതന്നെ പുഷ്പിക്കും. മരം മുറിച്ച് മാറ്റിയാലും പിന്നേയും നല്ല വളർച്ച കാണിക്കും. ചെറിയ ചവർപ്പ് കലർന്ന മധുരം നിറഞ്ഞ പഴങ്ങൾക്ക് ഔഷധഗുണം വളരെയേറെയാണ്.