കേശ സംരക്ഷണത്തിന് വളരെയേറെ പ്രധാന്യം നൽകുന്നവരാണ് നമ്മൾ മലയാളികൾ. ഇന്നത്തെ ജീവിതശീലങ്ങളും, കാലാവസ്ഥയും, അന്തരീക്ഷ മാലിന്യങ്ങളും മുടിയെ ദോഷകരമായി ബാധിക്കുന്നു. മുടിയുടെ ശരിയായ പരിരക്ഷക്ക് ഔഷധഗുണങ്ങൾ ചേർന്ന എണ്ണകൾ വളരെയേറെ സഹായകമാണ്. ഈ എണ്ണകളുടെ പതിവായ ഉപയോഗവും പോഷക സമൃദ്ധമായ ആഹാരവും മുടിയുടെ സൗന്ദര്യവും ആരോഗ്യവും വർധിപ്പിക്കും. മുടിയുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാനും മുടി തഴച്ചു വളരാനും ചില എണ്ണക്കൂട്ടുകൾ പരിചയപ്പെട്ടാലൊ?
നെല്ലിക്ക, കയ്യോന്നി, നീലയമരി, കറ്റാർവാഴ എന്നിവയുടെ നീര് - ഒന്നര ലിറ്റർ ത്രിഫല, ഉണക്ക നെല്ലിക്ക - 30 ഗ്രാം വെളിച്ചെണ്ണ - 500 മിലി പശുവിൻ പാൽ - 500 മിലി എല്ലാ ചേരുവകളും ഒരുമിച്ച് ഇരുമ്പ് ചീനച്ചട്ടിയിൽ നന്നായി തിളപ്പിക്കണം, ശേഷം അരിച്ച് അൽപം പച്ചകർപ്പൂരം പൊടിച്ച് ചേർത്ത് ആറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. തലയിൽ തേച്ച് അര മണിക്കൂറിനു ശേഷം കഴുകാം.
നെല്ലിക്ക, നീലയമരി, കയ്യോന്നി ഇവ ഇടിച്ചു പിഴിഞ്ഞ നീര് നാലും കൂടി - ഒരു ലിറ്റർ നെല്ലിക്ക, കയ്യോന്നി (അരച്ചു ചേർക്കുന്നതിന്) - 15 ഗ്രാം വെളിച്ചെണ്ണ - 250 മിലി (100 മില്ലി നെല്ലിക്കാ നീര് കിട്ടാൻ 200 ഗ്രാം നെല്ലിക്ക വേണം. അതു പോലെ ഓരോന്നും ഇരട്ടി അളവിൽ എടുക്കുക.) മൂന്നു ചേരുവകളുംം ചേർത്ത് നന്നായി തിളപ്പിക്കിക. നന്നായി അരിച്ചെടുത്ത് ആറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ദിവസവും കുളിക്കുന്നതിനു മുമ്പ് ആവശ്യത്തിന് എണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷംം കഴുകി കളയാം.
ചുവന്നുള്ളി, കറുക, കരിവേപ്പില എന്നിവയുടെ നീര് - ഒരു ലിറ്റർ വെളിച്ചെണ്ണ - 250 മിലി ഇവ ഒരുമിച്ച് കാച്ചി ആറിയ ശേഷം അരിച്ച് വെട്ട് പാലയുടെ ഇല അഞ്ച് എണ്ണം ചെറുതായി അരിഞ്ഞത് ഈ എണ്ണയിൽ ഇട്ടു വെയ്ക്കുക. മൂന്നു ദിവസം ഈ എണ്ണ വെയിലത്ത് വെച്ച് ചൂടാക്കി പാകം ചെയ്ത് അരിച്ചെടുത്ത് കുപ്പിയിലാക്കി വക്കുക. കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഈ എണ്ണ തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ചാൽ താരനിൽ നിന്നും മോചനം നേടാം.