covid

വാഷിംഗ്ടൺ: ലോകത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം 66 ലക്ഷമായി. ഇതിനകം 3.89 ലക്ഷം പേർ മരിച്ചു. 31,82,877 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്കയിലാണ് രോഗവ്യാപനം ഭീകരമായിരിക്കുന്നത്. പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും 1100ലധികം മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 19,02,031 പേർക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചത്. 1,​09,​146 പേർ മരണപ്പെട്ടു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തിന് കുറവില്ല. ബ്രസീലിൽ 24 മണിക്കൂറിനിടെ 1197 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 5,84,562 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലിൽ 32,568 ആളുകളാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയിൽ കൊവിഡ് ബാധിതർ 4,41,108 4.32 ആയി. മരണം 5384 കടന്നു.

അതേസമയം, സ്‌പെയിനിൽ 24 മണിക്കൂറിനുള്ളിൽ പുതിയ മരണം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം നൽകുന്നു. യൂറോപ്പിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ഇറ്റലി, യു.കെ, തുടങ്ങിയ ഇടങ്ങളിൽ നിന്നും ആശ്വാസ വാർത്തകളുണ്ട്. മരണനിരക്കിൽ യു.എസിന് പിന്നിൽ രണ്ടാമതുള്ള ബ്രിട്ടണിൽ 39,728 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, ബ്രിട്ടൻ, ഇറ്റലി, ഇന്ത്യ, ജർമ്മനി, പെറു, തുർക്കി എന്നിവയാണ് കൊവിഡ് കണക്കിൽ ആകെ പത്തിലുള്ള രാജ്യങ്ങൾ.

ആർട്ട്ഗാലറികൾ തുറന്നു

കൊവിഡ് 19 പടർന്നു പിടിച്ച പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുമ്പ് യൂറോപ്പിൽ അടച്ചു പൂട്ടിയ ആർട്ട് ​ഗാലറികൾ വീണ്ടു തുറന്നു; മാസ്കും സാമൂഹിക അകലവും നിർബന്ധമാക്കിയിട്ടുണ്ട്. . രണ്ടുമാസത്തിനു ശേഷം ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെയാണ് ​ഗാലറികൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. നൂറുകണക്കിന് ജനങ്ങൾ ദിവസവും യൂറോപ്പിലെ ​ഗാലറികൾ സന്ദർശിക്കാനെത്തുന്നു.