tesla

തായ്പേയ്:- ആട്ടോ പൈലറ്റ് സംവിധാനത്തിലൂടെ അതിവേഗം കുതിച്ചുവന്ന ടെസ് ല മോഡൽ 3 കാർ വഴിയിൽ മറിഞ്ഞുകിടന്ന ലോറിയിൽ തട്ടി ഇടിച്ചുനിന്നു. വേണ്ട സമയത്ത് വണ്ടിയിലെ ആട്ടോ പൈലറ്റ് സംവിധാനം സഹായിച്ചില്ലെന്ന് കാറുടമ ഹുവാങ് പറഞ്ഞു. നൂറ്റിപത്ത് കിലോമീറ്റർ സ്പീഡിലാണ് ഹുവാങ് കാറോടിച്ചിരുന്നത്.

സ്വയം ഡ്രൈവ് ചെയ്യാവുന്നതും പൂർണ്ണമായും ആട്ടോമാറ്റിക്കും ഇങ്ങനെ രണ്ട് തരം മോഡലുകളാണ് ടെസ്ലക്കുളളത്. ആട്ടോ പൈലറ്റ് സംവിധാനത്തിൽ കാറിന്റെ ട്രാക്കിലൂടെ സ്വയം ഓടാനും ബ്രേക്ക് ചെയ്യാനും എല്ലാം സാധിക്കുന്നു.നാവിഗേഷനും ഓടുന്ന ലെയിൻ മാറാനും സിഗ്നലിൽ നിർത്തുന്ന സമയത്തെ നിയന്ത്രണവുമെല്ലാം ആട്ടോ പൈലറ്റ് സംവിധാനമുള്ള ടെസ് ലയിൽ സാധിക്കും.

ലോറിക്ക് നേരെ വണ്ടി പാഞ്ഞുവന്നപ്പോൾ തന്നെ ബ്രേക്കിൽ ചവിട്ടാൻ ശ്രമിച്ചെങ്കിലും ആട്ടോ പൈലറ്റ് സംവിധാനം വേണ്ടവിധം പ്രവർത്തിച്ചില്ലെന്ന് ഹുവാങ് പറഞ്ഞു. അപകടത്തിൽ ഹുവാങിന് കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.