ജൂൺ 28 ഞായറാഴ്ച കൊച്ചിയിൽ വച്ച് നടത്താനിരുന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗവും അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെഉദ്ഘാടനവും മാറ്റിവച്ചു. കൊവിഡ് പ്രതിസന്ധിമൂലം സർക്കാർ നിയന്ത്രണങ്ങൾ തുടരുന്നതുകൊണ്ടാണ് വാർഷിക പൊതുയോഗവും ഉദ്ഘാടനവും മാറ്റിവച്ചതെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. സാഹചര്യങ്ങൾ മാറിയതിനുശേഷം സർക്കാർ മാർഗ നിർദ്ദേശങ്ങളോടെ അനുയോജ്യമായ പുതിയ തിയതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നതിനുശേഷം അംഗങ്ങളെ അറിയിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു.