വീടുകൾ എന്നും വൃത്തിയോടെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത് കൊണ്ട് തന്നെ വീടിന്റെ തറ നന്നായി തുടയ്ക്കാറുമുണ്ട്. ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലോ കുറച്ചധികം വൃത്തിയോടെ സൂക്ഷിക്കാൻ ശ്രമിക്കും. കറയോ അഴുക്കോ എന്തെങ്കിലും അതിൽ പറ്റിയാൽ പിന്നെ ആകെ വിഷമമാകും. അപ്പോൾ പിന്നെ ഒരു സൂപ്പർ ഗ്ളൂ ടൈലിൽ വീണ് പാട് പിടിച്ചാൽ നമുക്ക് ഉണ്ടാകുന്ന വിഷമം എന്ത് മാത്രമാണ് എന്നത് പറയേണ്ടതില്ല. എന്നാൽ ഇനി ആ വിഷമം വേണ്ട കാരണം ഗ്ളൂവിന്റെ പാട് മാറ്റാൻ ഒരു അടിപ്പൊളി വഴിയുണ്ട്. അത് എന്താണെന്ന് നോക്കാം.
ഇതിന് ഏറ്റവും മികച്ചത് ആസെറ്റോണാണ്. പെയിന്റ് കടകളിൽ നിന്നും അസെറ്റോൺ വാങ്ങാൻ കിട്ടും. എങ്ങനെ ഇതി ഫലപ്രധമായ രീതിയിൽ ഉപയോഗിക്കാം എന്ന് നോക്കാം. അസെറ്റോൺ, ഐസോപ്രോയ്ൽ, ആൽക്കഹോൾ, പേപ്പർ ടവൽ, പ്ലാസ്റ്റിക് റാപ്പ്, ടേപ്പ്, സോഫ്റ്റ് തുണി, സ്പൂൺ, സിംഗിൾ എഡ്ജ് റേസർ (ഓപ്ഷണൽ) എന്നവയാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങൾ. ഗ്ളൂ മാറ്റുന്ന വിധം : ഗ്ലൂ പറ്റിയ ഭാഗത്ത് അസെറ്റോൺ അല്ലെങ്കിൽ ആൽക്കഹോൾ പുരട്ടി ഏതാനും നിമിഷം വയ്ക്കുക. അതിന് ശേഷം ഒരു കഷ്ണം പേപ്പർ ടവൽ നനച്ച് അസെറ്റോൺ അല്ലെങ്കിൽ ആൽക്കഹോൾ പുരട്ടിയ ഭാഗത്ത് ഇടുക. ഗ്ളൂവിന് പുറത്ത് പ്ലാസ്റ്റിക് റാപ്പ് കൊണ്ട് മൂടുക. കുറേ മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ അങ്ങനെ തന്നെ വെയ്ക്കുക. എന്നിട്ട് രാവിലെ പ്ലാസ്റ്റിക് റാപ്പും നനഞ്ഞ പേപ്പർ ടവ്വലും മാറ്റുക. എന്നിട്ട് ഗ്ളൂവിനെ സ്പൂൺ ഉപയോഗിച്ച് മെല്ലെ ചുരണ്ടുക. അത് മൃദുവാകുമ്പോൾ ഒരു തുണി ഉപയോഗിച്ച് തുടച്ച് മാറ്റുക. ടൈയിലിന് കേടു വരുത്താത്ത വിധത്തിൽ വേണം ഇത് ചെയ്യാൻ. ഗ്ലൂ മുഴുവൻ നീങ്ങുന്നത് വരെ ഇത് തുടരുക. അതിന് ശേഷം ആ ഭാഗം വൃത്തിയാക്കി, ഉണങ്ങാൻ അനുവദിക്കുക.