 
തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ അമ്മ ഈ മാസം  28ന്  കൊച്ചിയിൽ  നടത്താനിരുന്ന  വാർഷിക പൊതുയോഗവും  ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചു. ലോക്ക് ഡൗൺ  നിയന്ത്രണങ്ങൾ തുടരുന്നതുകൊണ്ടാണിതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. സാഹചര്യം മാറിയശേഷം അനുയോജ്യമായ പുതിയ തിയതി എക്സിക്യൂട്ടീവ് കമ്മിറ്റി  ചേർന്ന്തീരുമാനിച്ചശേഷം അംഗങ്ങളെ അറിയിക്കും.