honda-

ന്യൂഡൽഹി:- ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയായ ഹീറോക്കെതിരെ പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാണ ഭീമൻ ഹോണ്ട മോട്ടോർ കമ്പനി നിയമ നടപടിക്ക് നീങ്ങുന്നു. തങ്ങളുടെ ഇരുചക്ര വാഹനമായ ഹോണ്ട മൂവ്ന്റെ ഡിസൈൻ ഹീറോ ഇലക്ട്രിക്ക് അവരുടെ പുതിയ വാഹനമായ ഡാഷിൽ അതുപോലെ തന്നെ ഉപയോഗിച്ചിരിക്കുന്നു എന്നാണ് ഹോണ്ടയുടെ ആരോപണം,

ഹീറോ ഡാഷിലെ ഹെഡ്ലൈറ്റുകൾ, ടെയ്ൽ ലൈറ്രുകൾ, റിയർ കവർ എന്നിവയുടെ ഡിസൈൻ തങ്ങളുടെ മൂവ് വാഹനത്തിന്റെതുപോലെയാണെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹോണ്ട നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നു. ഹീറോ ഇലക്ട്രിക്ക് ഡാഷിന്റെ നിർമ്മാണവും പരസ്യവും വിൽപനയും നിയന്ത്രിക്കണമെന്നാണ് ഹോണ്ട ആവശ്യം.

മേയ് 29ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന ഹിയറിങ്ങിൽ ഹിറോയോട് ജൂൺ 2ന് മറുപടി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് അത് നടന്നില്ല. ഇന്ത്യയിൽ ഹോണ്ട അവരുടെ ഇലക്ട്രിക് വാഹന ശൃംഖല വിപുലമാക്കാനുള്ള ശ്രമം തുടങ്ങുന്ന സമയത്താണ് കോടതിയിൽ അവർ ഹീറോക്കെതിരെ നീങ്ങുന്നത്.

2019 ആഗസ്റ്റിൽ വിപണിയിലെത്തിയ ഹീറോ ഡാഷിൽ 48v 28Ah ലിഥിയം ഇയോൺ ബാറ്ററിയാണുള്ളത്. 62000 രൂപ വിലയുള്ള ഡാഷ് 4 മണിക്കൂർ ചാർജ്ജ് ചെയ്താൽ 60 കിലോമീറ്റർ യാത്രചെയ്യാനാകും.