സസ്യാഹാരം ശീലമാക്കാം
നമ്മുടെ കാർ ഒരു മാസം നിരത്തിലിറക്കാതിരുന്നാൽ, എത്ര അളവ് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആഴ്ചയിൽ ഒരുദിവസം വീതം ഒരുവർഷത്തേക്ക് സസ്യാഹാരം ശീലമാക്കിയാൽ, ഏതാണ്ട് അത്രയും അളവ് കാർബൺ തന്നെ നമുക്കും കുറയ്ക്കാനാകും.
ഇ- ടിക്കറ്റ് എടുത്താലോ..
വിമാനയാത്രയ്ക്കായി ഇ-ടിക്കറ്റെടുത്താൽ ലാഭിക്കാൻ കഴിയുന്നത് പേപ്പറിന്റെ ഉപയോഗം മാത്രമല്ല, ചെലവ് 10 ഡോളറിൽനിന്ന് ഒരു ഡോളറിലേക്ക് കുറയ്ക്കാനും കഴിയും.
പുനരുത്പാദിപ്പിക്കാം
ഗ്ലാസും അലൂമിനിയവും പുനരുത്പാദിപ്പിച്ചാൽ, അവ പുതിയരൂപത്തിൽ തിരികെ നമ്മുടെ അലമാരകളിലെത്താൻ വെറും ആറ് ആഴ്ച മതിയാകും.
ബൈക്ക് സ്ഥിരമാക്കാം
കാറിന് പകരം യാത്രയ്ക്കായി ബൈക്കിനെ ആശ്രയിച്ചാൽ, ഓരോ കിലോമീറ്ററിലും കുറയ്ക്കാൻ കഴിയുന്നത് 250 ഗ്രാം കാർബണാണ്.
പ്ലാസ്റ്റിക് കുപ്പി വേണ്ട
വെള്ളം കുടിക്കാൻ, പ്ലാസ്റ്റിക് കുപ്പിയ്ക്ക് പകരം പുനരുപയോഗിക്കാവുന്ന കുപ്പികൾ ഉപയോഗിക്കുന്നത് ഏകദേശം മൂന്ന് ലിറ്റർ വെള്ളം സംരക്ഷിക്കുന്നതിന് തുല്യമാണ്.
ലൈറ്റും മാറ്റിക്കളയാം
സാധാരണ ബൾബുകൾക്ക് പകരം ഫ്ലൂറസെന്റ് ബൾബുകൾ ഉപയോഗിച്ചാൽ, ലാഭിക്കാൻ കഴിയുന്നതോ വൈദ്യുതിയുടെ 75 ശതമാനം ഉപയോഗമാണ്.
പൈപ്പ് ഉറപ്പിക്കാം
ചോർച്ചയുള്ള വാട്ടർപൈപ്പുകൾ നന്നാക്കാൻ ഒട്ടും അമാന്തിക്കേണ്ട. ഇതിലൂടെ 10000 ഗാലൺ വെള്ളം ഓരോവർഷവും നമുക്ക് കളയാതെ സൂക്ഷിക്കാം.
ടെലികമ്മ്യൂട്ടിംഗ് നല്ലതാണ്
ടെലികമ്മ്യൂട്ടിംഗ് (വീട്ടിലോ മറ്റെവിടെയെങ്കിലുമോ നിന്ന് ഓഫീസുമായി, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന രീതി)വഴി ശരാശരി രണ്ടു ദിവസത്തെ യാത്രയിൽ ഉണ്ടാകാനിടയുള്ള അരടൺ കാർബൺ ലാഭിക്കാൻ കഴിയും.
ജീവികളെ രക്ഷിക്കാം
ഭക്ഷണം പൊതിയാൻ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ, 260ഓളം ജീവിവർഗങ്ങളുടെ ആമാശയത്തെ നിങ്ങൾക്ക് രക്ഷിക്കാൻ കഴിയും.
കേടായോ? കളയല്ലേ..
കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ കളയണ്ട. നന്നാക്കിയെടുത്ത് പുനരുപയോഗിക്കാം. എല്ലാവർഷവുമുണ്ടാകുന്ന 20 മുതൽ 50 ദശലക്ഷം വരെ ഇലക്ട്രോണിക് മാലിന്യങ്ങൾ ഇതിലൂടെ നമുക്ക് കുറയ്ക്കാം.