ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (ഫുൾടൈം - യു.ഐ.എം ഉൾപ്പെടെ/റെഗുലർ -ഈവനിംഗ്)/(ട്രാവൽ ആൻഡ് ടൂറിസം) (2014 & 2018 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾവെബ്‌സൈറ്റിൽ.
അവസാന വർഷ ബി.ബി.എ (ആന്വൽ - സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 12 ന് പുനരാരംഭിക്കും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.
പരീക്ഷാകേന്ദ്രങ്ങൾ
8 ന് ആരംഭിക്കുന്ന ബി.എ (എസ്.ഡി.ഇ) അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾക്ക് രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ആറ്റിങ്ങൽ ഉപ പരീക്ഷാകേന്ദ്രമായിരിക്കുന്നതല്ല. ഗവ.കോളേജ്, ആറ്റിങ്ങൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കാര്യവട്ടത്തും എസ്.എൻ കോളേജ്, വർക്കല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്തും പരീക്ഷ എഴുതണം.
ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷയ്ക്ക് എം.ജി കോളേജ്, തിരുവനന്തപുരം, എസ്.എൻ കോളേജ്, ചെമ്പഴന്തി, വി.ടി.എം.എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും കൂടാതെ ഗവ.വിമൻസ് കോളേജിലെ രജിസ്റ്റർ നമ്പർ 852171046 മുതൽ 852173223 വരെയുളള വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് പരീക്ഷ എഴുതണം. ഗവ.വിമൻസ് കോളേജ് അപേക്ഷിച്ചിരുന്നവർ രജിസ്റ്റർ നമ്പർ 866171004 മുതൽ 866173061 വരെയും 816171158 മുതൽ 816171490 വരെയുളളവരും ഗവ.കോളേജ്, നെടുമങ്ങാട് അപേക്ഷിച്ചിരുന്ന രജിസ്റ്റർ നമ്പർ 866171110 മുതൽ 866172628 വരെയുളളവർ സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കാര്യവട്ടത്ത് പരീക്ഷ എഴുതണം. എൻ.എസ്.എസ് കോളേജ്, കരമന, ഗവ.കോളേജ്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും ഗവ.കോളേജ്, നെടുമങ്ങാടിലെ രജിസ്റ്റർ നമ്പർ 816171041 മുതൽ 816171467 വരെയും 852172131 മുതൽ 852172422 വരെയുളളവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കാര്യവട്ടത്തും പരീക്ഷ എഴുതണം. എസ്.എൻ കോളേജ്, വർക്കല അപേക്ഷിച്ചിരുന്ന എല്ലാ വിദ്യാർത്ഥികളും കർമ്മലറാണി ട്രെയിനിംഗ് കോളേജ്, ഫാത്തിമ റോഡ്, കൊല്ലത്ത് പരീക്ഷ എഴുതണം. ഗവ.സംസ്‌കൃത കോളേജ്, തിരുവനന്തപുരം, ആൾ.സെയിന്റ്സ് കോളേജ്, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട കോളേജുകളിലെ എല്ലാ വിദ്യാർത്ഥികളും ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, കണ്ണമ്മൂലയിൽ പരീക്ഷ എഴുതണം. സെന്റ്.സേവ്യേഴ്സ് കോളേജ്, തുമ്പയിലെ രജിസ്റ്റർ നമ്പർ 866171064 മുതൽ 866172387 വരെയും 852171505 മുതൽ 852172689 വരെയുളളവർ കെ.യു.സി.ടി.ഇ കാര്യവട്ടം, എൽ.എൻ.സി.പി.ഇ റോഡ്, (ഗവൺമെന്റ് കോളേജ് കാര്യവട്ടത്തിന് സമീപം) ൽ പരീക്ഷ എഴുതണം. സെന്റ്.സേവ്യേഴ്സ് കോളേജ്, തുമ്പയിലെ രജിസ്റ്റർ നമ്പർ 866172393 മുതൽ 866173100 വരെയുളളവർ കെ.യു.സി.ടി.ഇ കുമാരപുരത്തിൽ പരീക്ഷ എഴുതണം. എം.എസ്.എം കോളേജ്, കായംകുളത്തെ രജിസ്റ്റർ നമ്പർ 852171005 മുതൽ 852173420 വരെയും 816171040 മുതൽ 816171542 വരെയുളളവർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗ്, പാറ്റൂർ, നൂറനാട്, ആലപ്പുഴയിൽ പരീക്ഷ എഴുതണം. എം.എസ്.എം. കോളേജ്, കായംകുളത്തെ രജിസ്റ്റർ നമ്പർ 866171006 മുതൽ 866173150 വരെയുളളവർ കെ.യു.സി.ടി.ഇ, കായംകുളത്തിൽ പരീക്ഷ എഴുതണം. സെന്റ്.മൈക്കിൾസ് കോളേജ്, ചേർത്തലയിലെ എല്ലാ വിദ്യാർത്ഥികളും കാർമ്മൽ കോളേജ് ഒഫ് എൻജിനിയറിംഗ്, മുഹമ്മ ആലപ്പുഴയിൽ പരീക്ഷ എഴുതണം. എസ്.എൻ കോളേജ്, ചേർത്തലയിലെ എല്ലാ വിദ്യാർത്ഥികളും കെ.യു.സി.ടി.ഇ, ആര്യാടിൽ പരീക്ഷ എഴുതണം. എസ്.ഡി കോളേജ്, ആലപ്പുഴയിലെ വിദ്യാർത്ഥികൾ യു.എം.എം ആലപ്പുഴയിൽ പരീക്ഷ എഴുതണം. ശ്രീ.വിദ്യാധിരാജാ കോളേജ്, കരുനാഗപ്പള്ളി, ഡി.ബി.കോളേജ്, ശാസ്താംകോട്ട, എസ്.ജി കോളേജ്, കൊട്ടാരക്കര കോളേജുകളിലെ വിദ്യാർത്ഥികൾ ബസേലിയോസ് മാത്യൂസ് II കോളേജ് ഒഫ് എൻജിനിയറിംഗ്, ശാസ്താംകോട്ടയിൽ പരീക്ഷ എഴുതണം. ടി.കെ.എം.കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലത്തെ എല്ലാ വിദ്യാർത്ഥികളും ഗവ.മോഡൽ എച്ച്.എസ് ഫോർ ഗേൾസ്, തേവളളി, കൊല്ലത്ത് പരീക്ഷ എഴുതണം. എസ്.എൻ കോളേജ്, കൊല്ലത്തെ വിദ്യാർത്ഥികൾ ടി.കെ.ഡി.എം.വി.എച്ച്.എസ്.എസ് കടപ്പാക്കട, കൊല്ലത്ത് പരീക്ഷ എഴുതണം. എസ്.എൻ കോളേജ്, പുനലൂരിലെ വിദ്യാർത്ഥികൾ യു.എം.എം പുനലൂരിൽ പരീക്ഷ എഴുതണം. എം.എം.എൻ.എസ്.എസ് കോളേജ്, കൊട്ടിയം, എസ്.എൻ.കോളേജ് ഫോർ വിമൻ, കൊല്ലം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, പള്ളിമുക്ക്, കൊല്ലം (വടക്കേവിള) യിൽ പരീക്ഷ എഴുതണം. എസ്.എൻ കോളേജ്, ചാത്തന്നൂരിലെ വിദ്യാർത്ഥികൾ യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, പാരിപ്പള്ളിയിൽ പരീക്ഷ എഴുതണം. ബി.ജെ.എം കോളേജ്. ചവറയിലെ വിദ്യാർത്ഥികൾ കെ.യു.സി.ടി.ഇ ജി.എച്ച്.എസ്.എസ് ഫോർ ബോയ്സ്, തേവള്ളി, കൊല്ലത്ത് പരീക്ഷ എഴുതണം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.ടി)യുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15 മുതൽ 17 വരെ നടത്തും.
എം.ബി.എ അഡ്മിഷൻ
സർവകലാശാലയുടെ കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), എം.ബി.എ (ജനറൽ-സി.എസ്.എസ് & ടൂറിസം - സി.എസ്.എസ്) ഫുൾടൈം കോഴ്സിന്റെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുളള സമയപരിധി ജൂലായ് 5, 10 p.m വരെ. വിശദവിവരങ്ങൾ www.admissions.keralauniversity.ac.inൽ.
പിഎച്ച്.ഡി നൽകി
ജിതേന്ദ്രൻ എസ്, മമിത ജെ.എസ് (കൊമേഴ്സ്), നയന സി, ഉദയൻ എസ്, മുരുകേശ് എസ് (മലയാളം), ചാൾസ് വർഗീസ്, വന്ദന എം.വി (സോഷ്യോളജി), മരിയ ഇമ്മാനുവൽ, സെനിയ ഗോപാലകൃഷ്ണൻ (ഫിസിക്സ്), ബിന്ദു എൻ (ഫ്യൂച്ചേഴ്സ് സ്റ്റഡീസ്), ഡോ.ഷൈല.എസ് (മെഡിസിൻ), അനാർക്കലി എം (സുവോളജി), ബീന എ.ഒ (ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ (സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) ബി.ആർക് (2013 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി/ബി.എച്ച്.എം) (2018 സ്‌കീം - റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2014 സ്‌കീം - സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ - സപ്ലിമെന്ററി, 2006 സ്‌കീം - മേഴ്സിചാൻസ്) പരീക്ഷകൾക്കുളള അപേക്ഷ പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ ജൂൺ 18 വരെയും സമർപ്പിക്കാം. 2014, 2018 സ്‌കീം വിദ്യാർത്ഥികൾ ഓൺലൈനായും മറ്റുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ നല്കിയുമാണ് അപേക്ഷിക്കേണ്ടത്.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റർ എം.എ മലയാളം (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ), എം.എ ഇംഗ്ലീഷ് ഡിഗ്രി പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
സർവകലാശാലയുടെ അറബിക് പഠനവകുപ്പ് സെപ്തംബറിൽ ആരംഭിക്കുന്ന മൂന്നു മാസ അറബിക് ടൈപ്പിംഗ് (ഫസ്റ്റ് ബാച്ച് - പാർട്ട് ടൈം) കോഴ്സിലേക്ക് 30 വരെ അപേക്ഷിക്കാം. യോഗ്യത:പ്ലസ്ടു, ഫീസ്: 3000/-, അപേക്ഷാഫോം കാര്യവട്ടത്തുളള അറബിക് പഠനവകുപ്പിൽ/ www.arabicku.inൽ ലഭിക്കും. അവസാന തീയതി ജൂൺ 30. ഫോൺ:9633812633/2308846