അടൂർ : ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവൻ സ്വർണവും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്.
ഉത്രയ്ക്ക് വിവാഹ വേളയിൽ കൊടുത്ത 96 പവനും കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് നൽകിയ 12 പവനും വിവാഹത്തിന് മുമ്പ് ഉത്ര ധരിച്ചിരുന്ന 4 പവനും ഉൾപ്പെടെ 112 പവൻ സ്വർണം നൽകിയതായാണ് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞത്. ബാങ്കിന്റെ അടൂർ ശാഖയിലെ ലോക്കറിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പത്തുപവനേ ഉണ്ടായിരുന്നുള്ളു. 38 പവൻ സൂരജന്റെ വീട്ടുകാർ പറമ്പിൽ കുഴിച്ചിട്ടത് നേരത്തെ കണ്ടെത്തിയിരുന്നു.വായ്പയെടുക്കാൻ ആറുപവൻ സൂരജ് ഇവിടെ പണയം വച്ചിട്ടുണ്ട്.
സുരേന്ദ്രന് ആട്ടോ ടാക്സി വാങ്ങാൻ 21 പവൻ ഇൗടായി വാങ്ങി ഉത്രയുടെ മാതാപിതാക്കൾ പണം നൽകിയിരുന്നു. ഇതെല്ലാം കൂടി 75 പവൻ വരും.