amazon

 ഏറ്റെടുക്കുക 5% ഓഹരികൾ

ന്യൂഡൽഹി: ടെലികോം കമ്പനിയായ ഭാരതി എയർടെലിൽ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ 200 കോടി ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) നിക്ഷേപം നടത്തിയേക്കും. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ തുടങ്ങിയെന്നാണ് സൂചന. നിലവിലെ വിപണിമൂല്യ പ്രകാരം എയർടെലിന്റെ അഞ്ചു ശതമാനം ഓഹരികളാണ് ഈ തുകയ്ക്ക് ആമസോൺ ഏറ്റെടുക്കുക. 30 കോടി ഉപഭോക്താക്കളുമായി നിലവിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് എയർടെൽ.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിലേക്ക് ഫേസ്ബുക്ക് ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ കമ്പനികൾ വൻതോതിൽ നിക്ഷേപം ഒഴുക്കുന്ന വേളയിലാണ്, എയർടെലും സമാന നടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 70,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ജിയോ നേടിയത്. ഇന്ത്യയിൽ ഇ-കൊമേഴ്‌സ് ബിസിനസ് വിപുലീകരണത്തിന് 650 കോടി ഡോളറിന്റെ (ഏകദേശം 48,000 കോടി രൂപ) നിക്ഷേപം ആമസോൺ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.