covid-19

ന്യൂഡൽഹി:ജൂൺ മദ്ധ്യത്തോടെ ഇന്ത്യയിൽ പ്രതിദിനം 15,000 കൊവിഡ് കേസുകളുണ്ടാകുമെന്ന് ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഗ്ലോബൽ കൊവിഡ് പ്രഡിക്ട് സിസ്റ്റം ഗവേഷകരുടെ മുന്നറിയിപ്പ്. 180 രാജ്യങ്ങളിലെ രോഗവ്യാപന കണക്കുകൾ വിലയിരുത്തി നിത്യേന പ്രവചനങ്ങൾ നടത്തിവരികയാണ്. ജൂൺ രണ്ടോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 9,000 കവിയുമെന്ന് മുമ്പ് ഗവേഷകർ പ്രവചിച്ചിരുന്നു. അമേരിക്കയിലും യൂറോപ്പിലും ജൂൺ പകുതിയോടെ ദിവസം 30,000 കേസുകളും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.