padma

തിരുവനന്തപുരം: വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുൾപ്പെടെ ആവശ്യമായ മുൻകരുതലുകളെടുത്ത് ആരാധനാലയങ്ങൾ തുറക്കാൻ മതമേലദ്ധ്യക്ഷരും, മതസംഘടനാ നേതാക്കളും, മതസ്ഥാപന മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി.

ഈ മാസം എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി.സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളോടും യോജിപ്പാണെന്ന് മതമേലദ്ധ്യക്ഷരും മതനേതാക്കളും അറിയിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര മാർഗനിർദ്ദേശങ്ങൾ വന്ന ശേഷം തീരുമാനമെടുക്കും. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം നേതാക്കളുമായി വെവ്വേറെയായിരുന്നു വീഡിയോ കോൺഫറൻസ്. മുതിർന്ന പൗരന്മാർക്ക് പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോടും മതനേതാക്കൾ യോജിച്ചു. റിവേഴ്സ് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുന്നവർ ആരാധനാലയങ്ങളിലെത്തുന്നത് അപകടകരമാണ്. പുറത്തിറങ്ങിയാൽ ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടും. . മതനേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും.

പു​തി​യ​ ​ഇ​ള​വു​ക​ളി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങൾ

ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​ഇ​ള​വു​ക​ൾ​ ​നി​ല​വി​ൽ​ ​വ​രു​ന്ന​ ​ജൂ​ൺ​ ​എ​ട്ടു​മു​ത​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​നു​മ​തി​യു​ള്ള​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പാ​ലി​ക്കേ​ണ്ട​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​മാ​ർ​ഗ​രേ​ഖ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ ​പു​റ​ത്തി​റ​ക്കി.​ ​മാ​സ്‌​ക് ​ധ​രി​ക്ക​ൽ,​ ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ ​പാ​ടി​ല്ല​ ​തു​ട​ങ്ങി​യ​ ​പൊ​തു​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ബാ​ധ​ക​മാ​ണ്.​ 65​ ​വ​യ​സ് ​ക​ഴി​ഞ്ഞ​വ​ർ​ക്കും​ ​പ​ത്തു​ ​വ​യ​സ് ​ക​ഴി​യാ​ത്ത​വ​ർ​ക്കും​ ​വി​ല​ക്കു​ണ്ട്.


​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ:
​ ​പ്ര​സാ​ദ​ ​വി​ത​ര​ണം,​ ​തീ​ർ​ത്ഥം​ ​ത​ളി​ക്ക​ൽ​ ​പാ​ടി​ല്ല
​ ​വി​ഗ്ര​ഹ​ങ്ങ​ളി​ൽ​ ​ഭ​ക്ത​ർ​ ​സ്പ​ർ​ശി​ക്ക​രു​ത്.
​ ​സം​ഘം​ ​ചേ​ർ​ന്ന് ​സ്തു​തി​ഗീ​തം​ ​പാ​ടി​ല്ല,​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്ത് ​ഉ​പ​യോ​ഗി​ക്കാം.
​ ​കൂ​ട്ട​മാ​യ​ ​ക​യ​റ​രു​ത്,​ ​ആ​റ​ടി​ ​അ​ക​ലം​ ​പാ​ലി​ക്ക​ണം


ഭ​ക്ഷ​ണ​ശാ​ല​ക​ൾ,​ഹോ​ട്ട​ലു​കൾ
​ക​ണ്ടെ​യ്‌​മെ​ന്റ് ​സോ​ണു​ക​ൾ​ക്ക് ​പു​റ​ത്താ​യി​രി​ക്ക​ണം
​ ​അ​ക​ത്തും​ ​പു​റ​ത്തും​ ​തി​ര​ക്ക് ​പാ​ടി​ല്ല,
​ 50​ശ​ത​മാ​നം​ ​സീ​റ്റു​ക​ളി​ൽ​ ​മാ​ത്രം​ ​ഭ​ക്ഷ​ണം
​ ​പ​ണ​ര​ഹി​ത​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്തു​ക.
​ ​എ.​സി​ 24​-30​ ​ഡി​ഗ്രി​യി​ൽ​ ​ക്ര​മീ​ക​രി​ക്കുക

ഷോ​പ്പിം​ഗ് ​മാ​ളു​ക​ൾ:
​ ​വ​രാ​നും​ ​പോ​കാ​നും​ ​വ്യ​ത്യ​സ്ത​ ​വ​ഴി​കൾ
​ ​ഹോ​ട്ട​ലു​ക​ൾ​ക്ക് ​പ​റ​ഞ്ഞ​തെ​ല്ലാം​ ​ബാ​ധ​കം
​ ​ഗെ​യി​മു​ക​ൾ​ ​പാ​ടി​ല്ല,​ ​തി​യേ​റ്റ​റു​ക​ൾ​ക്ക് ​വി​ല​ക്ക്

ഓ​ഫീ​സു​ക​ൾ:
​ ​​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​കൊ​വി​ഡ് ​കേ​സു​ക​ളെ​ങ്കി​ൽ​ ​കെ​ട്ടി​ടം​ ​പൂ​ർ​ണ​മാ​യി​ ​അ​ട​ച്ചി​ടേ​ണ്ട​തി​ല്ല.
​ ​കൂ​ട്ട​ത്തോ​ടെ​ ​അ​സു​ഖ​മു​ണ്ടാ​യിൽപൂ​ർ​ണ​മാ​യി​ ​സീ​ൽ​ ​ചെ​യ്യ​ണം