ലണ്ടൻ : കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തി വച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രിമിയർ ലീഗ് മത്സരങ്ങൾ ജൂൺ 17 മുതൽ പുനരാരംഭിക്കുമ്പോൾ ടീമുകൾക്ക് അഞ്ച് പകരക്കാരെ കളത്തിലിറക്കാം. സബ്സ്റ്രിറ്റ്യൂഷനായി ഇറക്കാവുന്ന താരങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തിയെന്ന് ഇംഗ്ലീഷ് പ്രിമിയർ ലീഗ് അധികൃതർ കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഫിഫ പകരക്കാരുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തിയുള്ള താത്കാലിക നിയമ ഭേദഗതി കൊണ്ടുവന്നത്.